കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷുവും ഈസ്റ്ററും ദുരിതത്തിലാകും; സപ്ലൈകോയില്‍ സാധനങ്ങളില്ല, പച്ചക്കറി വില കുതിച്ചുയരുന്നു,ഗൂഡാലോചന?

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: വിഷുവും ഈസ്റ്ററും അടുത്തെത്തിയിട്ടും സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുളില്‍ മിക്കതും കാലിയായതായി റിപ്പോര്‍ട്ട്. പൊതുവിപണയിലെ വിലക്കയറ്റത്തിന് രക്ഷനേടാന്‍ സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്നത് സപ്ലൈകോയെ ആണ്. ഉത്സവ സീസണുകളിലെ സാധരണ ദൗര്‍ബല്യം ജനങ്ങളെ കാര്യമായി ബാധിക്കും.

അതേസമയം പച്ചക്കറികള്‍ക്ക് വന്‍ തോതിലാണ് വില കുതിച്ചുയര്‍ന്നിരിക്കുന്നത്. ബീന്‍സിന്റെയും പയറിന്റെയും വില കിലോയ്ക്ക് നൂറ് രൂപയിലെത്തി. ഒരു മാസത്തിനുള്ളില്‍ ചെറിയഉള്ളിയും പടവലങ്ങയും ഉള്‍പെടെയുള്ള പച്ചക്കറികള്‍ക്ക് ഇരട്ടിയോളം വില വര്‍ധിച്ചു. വിഷും ഈസ്റ്ററും അടുത്തെത്തിയതോടെ ഓരോ ദിവസവും വില കുതിച്ചുയരുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.

സപ്ലൈകോ

സപ്ലൈകോ

പയറും മുളകും അടക്കം ഒഴിച്ചുകൂടാനാകാത്ത സാധനങ്ങളെല്ലാം സ്‌റ്റോക്ക് തീര്‍ന്ന അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സപ്ലൈകോ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ഈ മാസം നാലിനാണഅ ടെന്‍ഡര്‍ പൊട്ടിച്ചത്. സാധാരണഗതിയില്‍ തൊട്ടടുത്ത ദിവസം ടെന്‍ഡര്‍ അനുവദിച്ച് സാധനങ്ങള്‍ സുഗമമമായി എത്തിക്കുകയാണ് പതിവ്.

 വിലക്കറ്റം

വിലക്കറ്റം

ചില ഉദ്യോഗസ്ഥരുടെ വഴിവിട്ട ശ്രമങ്ങളാണ് സപ്ലൈകോയെ പ്രതിസന്ധിയിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഉത്സവ സീസണുകളില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ വളരെ നേരത്തെ സപ്ലൈകോ സജീവമാകാറുണ്ട്. ഇപ്രാവശ്യം അതുണ്ടായില്ല.

 ടെന്‍ഡര്‍ നല്‍കാന്‍ വൈകി

ടെന്‍ഡര്‍ നല്‍കാന്‍ വൈകി

ജേക്കബ് തോമസ് സിവില്‍ സപ്ലൈസ് എംഡിയായിരുന്ന കാലത്ത് കരിമ്പട്ടികയില്‍പെടുത്തിയ ആള്‍ക്ക് ഇപ്രാവശ്യം ടെന്‍ഡര്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. ഇത് ഇപ്പോഴത്തെ എംഡി എപി മുഹമ്മദ് ഹനീഷ് കൈയ്യോടെ പിടികൂടിയിരുന്നു. ഇതാണ് ടെന്‍ഡര്‍ നല്‍കാന്‍ കാലതാമസം നേരിട്ടത്.

 വിഷു കഴിഞ്ഞേ സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനാകൂ

വിഷു കഴിഞ്ഞേ സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനാകൂ

ഉപയോഗ ശൂന്യമായ സാധനങ്ങളും നിലവാരമില്ലാത്ത സാധനങ്ങളും സപ്ലൈകോയിലൂടെ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് മുഹമ്മദ് ഹനീഷ്. പക്ഷെ തട്ടിപ്പുകാരന്‍ കരാര്‍ നേടിയതോടെ ഇക്കുറി പദ്ധതികള്‍ താളം തെറ്റി. പെസഹവ്യാഴവും ദു:ഖവെള്ളിയും വിഷുവും വരുന്നതോടെ ഇനി തിങ്കളാഴ്ച മാത്രമേ സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനാകൂ.

 വലിയ പ്രതിസന്ധി

വലിയ പ്രതിസന്ധി

അതുകൊണ്ട് തന്നെ വിഷുവിന് സാധങ്ങള്‍ വാങ്ങാനാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുകയേ വേണ്ട. സാധാരണ ഗതിയില്‍ ഉത്സവ സീസണുകളിലെ വില്‍പ്പനയാണ് സപ്ലൈകോയെ പിടിജച്ചു നിര്‍ത്തുന്നത്. ഇപ്രാവശ്യം വിഷുവും ഈസ്‌റഅററും ഒരുമിച്ച് വന്നിട്ടും സാധാരണ ദിവസങ്ങളിലെ കച്ചവടം പോലും നടക്കുന്നില്ല.

പൊതുവിപണിയുമായി ബന്ധം

പൊതുവിപണിയുമായി ബന്ധം

തട്ടിപ്പു കണ്ടുപിടിച്ച സാഹചര്യത്തില്‍ ചില ഉദ്യോഗസ്ഥരുടെ കുത്സിത നീക്കങ്ങളാണ് സമയത്ത് സാധനം എത്തിക്കുന്നതില്‍ വീഴ്ചവരുത്തരുത്. പൊതുവിപണിയിലെ ചില കച്ചവടക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില ഉദ്യോഗസ്ഥര്‍ അവരെ സഹായിക്കാനായി സപ്ലൈകോയിലെ നടപടികള്‍ മനപൂര്‍വ്വം വൈകിപ്പിച്ചതാണെന്നും സംശയം ഉയരുന്നുണ്ട്.

 വന്‍ വിലവര്‍ധന

വന്‍ വിലവര്‍ധന

സപ്ലൈകോയില്‍ സാധനങ്ങള്‍ കിട്ടാനില്ലാത്തതിനാള്‍ പൊതുവിപണിയില്‍ വിലയില്‍തൊട്ടുപൊള്ളി ഒന്നും വാങ്ങാന്‍ സാധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍. പയറിനങ്ങള്‍ക്ക് വില നൂറ് കടന്നു. കഴിഞ്ഞയാഴ്ചവരെ ഇരുപത് രൂപയില്‍ താഴെയായിരുന്ന മുരിങ്ങയ്ക്ക് അമ്പത് രൂപ കടന്നു.

English summary
Vegetable price increasing in state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X