കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷുസദ്യ ഉണ്ണാനും 'കാണം' വില്‍ക്കണം; പച്ചക്കറിവില കുതിച്ചുയര്‍ന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കണം വിറ്റും ഓണം ഉണ്ണണമെന്നാണ് പഴമൊഴി. എന്നാല്‍ ഇത്തവണ വിഷുസദ്യ ഉണ്ണാനും കാണം വില്‍ക്കേണ്ടി വരും. വിഷു പ്രമാണിച്ച് പച്ചക്കറി, പഴവര്‍ഗങ്ങള്‍ക്ക് പലതിനും വില ഇരട്ടിയായി. വിഷുപുലരിയില്‍ കണികാണാനൊരുക്കുന്ന എല്ലാ പച്ചക്കറികളും വിപണിയില്‍ എത്തിക്കഴിഞ്ഞു. കണിവെള്ളരി കിലോയ്ക്ക് 40 ഉം കണിമത്തന് 30 രൂപയുമാണ് വില. വെള്ളരി 25 രൂപയില്‍ നിന്നും 40 ആയി ഉയര്‍ന്നു.

vegetables

പച്ചക്കറി ഇനങ്ങളായ പയര്‍, പാവയ്ക്ക, കുമ്പളങ്ങ, കാരറ്റ്,തക്കാളി,കടച്ചക്ക, ബീന്‍സ്, ബീറ്റ്‌റൂട്ട്, പച്ചമുളക്് എന്നിവയ്ക്കാണു വില വര്‍ധിച്ചത്. പയര്‍ കിലോയ്ക്ക് 50 ല്‍ നിന്നും 80 രൂപയായി ഉയര്‍ന്നു. പാവയ്ക്കക്ക് നാല്‍പതില്‍ നിന്നും എഴുപതും ബീന്‍സിന് അറുപതും പച്ചമുളകിന് കിലോയ്ക്ക് 50 ആയി ഉയര്‍ന്നു. കൂടാതെ മറ്റു പച്ചക്കറികള്‍ക്കും ചെറിയ തോതില്‍ വില വര്‍ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവയുടെ വിലയില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് പച്ചക്കറി വ്യാപാരികള്‍ പറയുന്നത്. പച്ചമാങ്ങയ്ക്ക് വിപണിയില്‍ 20 രൂപയാണ് . വിഷുവിന് മാമ്പഴ പുളിശേരി ഉണ്ടാക്കാനുള്ള കറിമാമ്പഴത്തിന് കിലോയ്ക്ക് നൂറുരൂപയാണ്. നേന്ത്രപ്പഴം കിലോ 50 ഉം പച്ചക്കായയ്ക്ക് നാല്‍പതുമാണ് വില.

വാഴക്കുലയ്ക്ക് കിലോ 38 രൂപ വീതമാണ് വിപണിയില്‍ ഈടാക്കുന്നത്. പഴവര്‍ഗങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട. ആപ്പിള്‍, മാതളനാരങ്ങ എന്നിവയ്ക്ക് കിലോ 160 ,തണ്ണിമത്തന് 20 രൂപയും, ഓറഞ്ചിനും മുന്തിരിക്കും 120 രൂപയുമാണ വില. എന്നാല്‍ കാരറ്റിനും (25) ബീറ്റ്‌റൂട്ടിനും ( 20) , തക്കാളി ( 20) , കാബേജ് (30) എന്നിവയ്‌ക്കൊന്നും വില വര്‍ധിച്ചിട്ടില്ല. ഇഞ്ചി (60) , വെളുത്തുള്ളി (80) എന്നിവ പഴയ വിലയില്‍ തന്നെ തുടരുകയാണ്. എല്ലാ കഷ്ണങ്ങളും ഉള്‍പ്പെട്ട സാമ്പാര്‍ കിറ്റിന് 50 രൂപ. എന്നാല്‍ വിഷു വിപണിയില്‍ എല്ലാ പച്ചക്കറികള്‍ക്കും എപ്പോള്‍ വേണമെങ്കിലും തീവിലയാകാമെന്ന് കച്ചവടക്കാര്‍ പറയുന്നു.

English summary
vegetable prize on hike due to vishu, malayalees in struggle to celebrate vishu,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X