വാര്‍ഡിലെ മുഴുവന്‍ വീട്ടിലും പച്ചക്കറി തോട്ടം; പദ്ധതിയില്‍ ഇനി വിദ്യാര്‍ഥികളും, നല്ല കൃഷിക്ക് അവാര്‍ഡും
വാര്‍ഡിലെ മുഴുവന്‍ വീട്ടിലും പച്ചക്കറി തോട്ടം; പദ്ധതിയില്‍ ഇനി വിദ്യാര്‍ഥികളും, നല്ല കൃഷിക്ക് അവാര്‍ഡും
മലപ്പുറം: എടപ്പാള്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ എന്റെ വീട്ടിലും പച്ചക്കറി തോട്ടം പദ്ധതി ഇനി വിദ്യാര്‍ത്ഥികളിലേക്കും. വാര്‍ഡ് മെമ്പര്‍ വി.കെ.എ മജീദ് നടപ്പിലാക്കിയ പദ്ധതിയിലാണ് ഇനി വിദ്യാര്‍ത്ഥികളും അംഗങ്ങളാകുന്നത്. പഞ്ചായത്തിലെ മുഴുവന്‍വാര്‍ഡുകള്‍ക്കും മാതൃകാപദ്ധതി നടപ്പാക്കാനുള്ള ആലോചനകളും നടന്നുവരികയാണ്. ജൈവ പച്ചക്കറി കൃഷി ചെയ്യാന്‍ കുരുന്നുകള്‍ക്ക് ആദ്യ ഘട്ടത്തിലെ വിത്തുകള്‍ വിതരണം ചെയ്തു. നല്ല കൃഷിക്ക് അവാര്‍ഡും നല്‍കും .കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു . വാര്‍ഡ് മെബര്‍ വി.കെ.എ മജീദ് അദ്ധ്യക്ഷനായി.
അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സരസ്വതി വിശിഷ്ടാഥിതിയായി. മെമ്പര്‍ ഓണറേറിയം ഉപയോഗിച്ചാണ് വാര്‍ഡിലെ മുഴുവന്‍ വീടുകളിലും പച്ചക്കറി കൃഷിക്ക് സഹായം നേരത്തേ നല്‍കിയത്. ഇത് സമൂഹത്തില്‍ ഏറെ ശ്രദ്ധയുണ്ടാക്കിയിരുന്നു.വിവിധ ഘട്ടങ്ങളില്‍ കൃഷി മോണിറ്ററിങ്ങ് നടത്തി നല്ല രീതിയില്‍ നടപ്പിലാക്കിയ കുടുംബത്തിന് മെമ്പര്‍ അവാര്‍ഡും നല്‍കിയിരുന്നു.ചടങ്ങില്‍ വെച്ച് തന്നെ വാര്‍ഡിലെ തെരഞ്ഞെടുക്കപ്പെട്ട 100 ഓളം കുടുംബത്തിലെ കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ നോട്ട് പുസ്തകങ്ങളും മെമ്പര്‍ നല്‍കി. ഗ്രാമപഞ്ചായത്തംഗം സി.രവീന്ദ്രന്‍, എം.വി യൂസഫ്, മജീദ് അമാനമാള്‍, കെ.കെ രാധാമണി, കെ.വി ബാവ, സാവിത്രി, ഉഷ, കെ.ഇസ്മായില്‍,രമണി എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പ് തെഴിലാളികളെ ചടങ്ങില്‍ ആദരിച്ചു.

കുരുന്നുകള്‍ക്കുള്ള ജൈവ പച്ചക്കറി വിത്തുകള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്യുന്നു.
പച്ചക്കറിതോട്ടം പദ്ധതിയോടൊപ്പം തന്നെ പകര്‍ച്ചവ്യാധി വ്യാപനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജാഗ്രതോത്സവങ്ങള്‍അടക്കം പഞ്ചായത്തില്‍ നടപ്പാക്കി വരുന്നു. എടപ്പാള്‍ കണ്ടനകം കാലടി ഗവ: എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് വേറിട്ട പരിപാടിയിലൂടെ ബോധവല്‍ക്കരണം നടത്തിയത്. വിദ്യാലയങ്ങള്‍ വേനലവധി കഴിഞ്ഞ് തുറക്കാനിരിക്കെപി.ടി.എ., ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിസര ശുചിത്വം'പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ മുന്‍കരുതല്‍ എന്നിവ കുരുന്നു കൂട്ടായ്മയിലൂടെ ജനങ്ങളില്‍ ബോധവല്‍ക്കരണമായി. പാള'ഓല, മാവില, പ്ലാവില എന്നിവ കൊണ്ടുണ്ടാക്കിയ കളിപ്പാട്ടപ്രദര്‍ശനവുമുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കവിത ഉദ്ഘാടനം ചെയ്തു എസ്.പ്രസന്നകുമാരി അധ്യക്ഷയായിരുന്നു
വൈസ് പ്രസിഡന്റ് പി.കെ.ബക്കര്‍ ,കില ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ 'ശ്രീധരന്‍, സി.വേലായുധന്‍
കെ.കെ.അപ്പു, സി.വി.മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സതീഷ് അയ്യാപില്‍ ,ടി.ഗിരീഷ് കുമാര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications