കുന്ദമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് വൻ അപകടം; മൂന്ന് മരണം
കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. രണ്ട് കാർ യാത്രികരും പിക്കപ്പ് വാൻ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. കൊടുവള്ളി ഭാഗത്തേക്ക് പുറപ്പെടുകയായിരുന്ന കാറും കുന്ദമംഗലം ഭാഗത്തേക്ക് പുറപ്പെട്ട പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഇന്ന് പുലർച്ചെ 2.50-നാണ് അപകടമുണ്ടായത്.

കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27), ഈങ്ങാപ്പുഴ സ്വദേശി സുബിക്ക്, വയനാട് പൊയ്തന സ്വദേശി സമീർ എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ പിക്കപ്പിലെ സഹയാത്രികനായ പൊയ്തന സ്വദേശി സഫീഖ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണം എന്നാണ് നിലവിലെ നിഗമനം.. പിക്കപ്പിന്റെ ക്ലീനർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കുണ്ട്. അപകടത്തിനു പിന്നാലെ വെള്ളിമാടുകുന്ന്‌നിന്ന് അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടർ ഉൾപ്പെടെ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് കാർ യാത്രികരെ പുറത്തെടുത്തത്.
കാബിൻ വെട്ടിപ്പൊളിച്ചാണ് പിക്കപ്പിന്റെ ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം നടന്ന പതിമംഗലം അങ്ങാടിയിലെ മുറിയനാൽ ഭാഗം സ്ഥിരം അപകടമേഖലയാണെന്ന് പ്രദേശവാസകൾ പറയുന്നു. വാഹനങ്ങളുടെ അമിതവേഗവും, ഡിവൈഡറിന്റെ കുറവും അപകടങ്ങളുടെ തീവ്രത വർധിപ്പിക്കുന്നു.












Click it and Unblock the Notifications