വാഹനങ്ങളില്‍ തീ പടരുന്നത് തടയാം, അധികൃതര്‍ പറയുന്നത് കേള്‍ക്കൂ
കൊച്ചി: വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോഴും നിര്‍ത്തിയിടുമ്പോഴുമെല്ലാം തീപിടിക്കുകയും സ്ഫോടനത്തോടു കൂടി പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഇപ്പോൾ കൂടിവരികയാണ്. അടുത്തിടെയാണ് മാവേലിക്കരയിൽ കാറിന് തീപിടിച്ച് യാത്രക്കാരൻ മരിച്ചത്. രാത്രി 12 മണിയോടെ കാര്‍ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരത്തിൽ സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകുകയാണ് അധികൃതർ. ഇത് എങ്ങനെ തടയാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. വിശദമായി വായിക്കാം

അധികൃതര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ ഇപ്രകാരം:
പെട്രോള്‍, എല്‍ പി ജി, സി എന്‍ ജി ഗ്യാസ്, മറ്റ് ഇന്ധനങ്ങളുടെ ചോര്‍ച്ച.
അനധികൃത ലൈറ്റ് ഫിറ്റിങ്, ഫോഗ് ലാമ്പ് ഫിറ്റിങ്, സ്പീക്കര്‍ എന്നിവ അധികമായും,അംഗീകാരമില്ലാതെയും വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്.
നിലവിലുള്ളവയ്ക്ക് പുറമേ നിലവാരമില്ലാത്ത കൂടുതല്‍ വയറുകള്‍ വാഹനങ്ങളില്‍ പിടിപ്പിക്കുന്നതുമൂലം ഓവര്‍ലോഡിന് കാരണമാവുന്നതും വയറുകള്‍ ഷോട്ടാവുന്നതിനാലും തീപിടുത്തമുണ്ടാവാം.
എന്ജിന് ഓയില്‍ ഇല്ലാതെ വാഹനം ഓടിക്കുന്നതും ചൂടു വര്‍ധിപ്പിക്കുന്നതിനും എന്ജിന് തകരാറുണ്ടാക്കുന്നതിനും കാരണമാവുന്നു. വാട്ടര്‍ കൂളിങ് സിസ്റ്റത്തിനകത്ത് ലീക്കേജ് വരുന്നതും കൂളന്റ് ഉപയോഗിക്കാതിരിക്കുന്നതും ചൂട് വര്‍ധിപ്പിക്കുന്നതിനും അപകടം ഉണ്ടാകുന്നതിനും കാരണമാകുന്നു.
ഫ്യൂസ് ശരിയല്ലാത്ത രീതിയിലാണെങ്കിലും ഫ്യൂസിന് പകരം കമ്പി കൊണ്ട് കെട്ടുന്നതും അപകടമുണ്ടാക്കും.
ശരിയായ രീതിയില്‍ എ സി സര്‍വീസ് ചെയ്തില്ലെങ്കിലും എ.സിയിലെ കംപ്രസറിന് ഓവര്‍ലോഡ് വരുന്നതോ തകരാര്‍ ആവുന്നതോ അമിതമായി ചൂടാകുന്നതിനും അപകടമുണ്ടാവുന്നതിനും കാരണമാവുന്നു.
ശരിയായ രീതിയില്‍ ഓയില്‍, വെള്ളം, കൃത്യമായ ഇടവേളകളിലെ പരിശോധന എന്നിവ ഇല്ലെങ്കില്‍ തീ പിടുത്ത സാധ്യത കൂടുന്നു.
വാഹനങ്ങളില്‍ എളുപ്പത്തില്‍ കത്തിപ്പടരാന്‍ സാധ്യതയുള്ള വസ്തുക്കളുടെ സാന്നിധ്യം തീപിടുത്തത്തിന് കാരണമാകുന്നു.
ബാറ്ററിയില്‍ നിന്നും ഉണ്ടാകുന്ന ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടുത്തത്തിന് നിമിത്തമാകുന്നു.
ഒരു ഡ്രൈവര്‍ എപ്പോഴും വാഹനത്തിലെ ഡാഷ്ബോര്‍ഡില്‍ ഉള്ള എമര്‍ജന്‍സി വാണിങ് ലാമ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കണം. വാണിങ് ലാമ്പുകള്‍ തെളിഞ്ഞിരിക്കുന്നെങ്കില്‍, ആയത് ശരിയാക്കിയതിന് ശേഷം യാത്ര തിരിക്കുക.
മേല്‍ പറഞ്ഞവയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന പക്ഷം അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം അപകടങ്ങളില്‍നിന്നും രക്ഷ നേടാവുന്നതാണ്.
വിവരങ്ങള്‍ നല്‍കിയത്: ടി എം ജേഴ്സണ്, ആര് ടി ഒ പാലക്കാട്/ ടി. അനൂപ്, ഫയര്‍ ആന്‍ഡ് റസക്യു ജില്ലാ ഓഫീസര്‍ പാലക്കാട്
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications