ആഭ്യന്തര സെക്രട്ടറി വി വേണുവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 7 പേർക്ക് പരിക്ക്
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് സെക്രട്ടറി വി വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽ പെട്ടു. വേണു ഉൾപ്പെടെ ഏഴു പേർക്ക് അപകടത്തിൽ പരിക്കേറ്റു. ആലപ്പുഴ കായംകുളത്ത് കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൊച്ചിയിൽ നിന്ന് ബിനാലേയിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വേണുവും കുടുംബവും. കൊറ്റുകുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.

ഭാര്യ ശാരദ മുരളീധരൻ,മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അതേസമയം വേണുവിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ മൂക്കിനും വയറിനും പരിക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവമുണ്ട്. പരുമല ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.












Click it and Unblock the Notifications