Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ക്ക് വാഹനമുണ്ടോ? എന്നാല്‍ ഞെട്ടും!! അവയെല്ലാം ചോര്‍ത്തി!! പിന്നില്‍.....

വിവരങ്ങള്‍ സ്വകാര്യ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു

തിരുവനന്തപുരം: സ്വന്തമായി വാഹനമുള്ളവരെയെല്ലാം ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സംസ്ഥാനത്തെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങളും വാഹന ഉടമകളെക്കുറിച്ചുള്ളമൊബൈല്‍ നമ്പര്‍ അടക്കമുള്ള സകല വിവരങ്ങളും ചോര്‍ന്നുവെന്നതാണ് അത്. പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് ട്രാന്‍സ്‌പോര്‍ട്ട കമ്മീഷണറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നഷ്ടമായത്

രാജ്യവ്യാപകമായുള്ള വാഹന്‍ സാരഥി എന്ന ഓണ്‍ലൈന്‍ വിഭാഗത്തിനു കൈമാറിയ രേഖകളാണ് നഷ്ടമായതെന്നു സംശയിക്കുന്നുണ്ട്. കേന്ദ്രീകൃത സംവിധാനത്തിലേക്കു ഉള്‍ക്കൊള്ളിക്കുന്നതിനു വേണ്ടി കേരളത്തിലുള്ള വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ക്കു നല്‍കിയിരുന്നു.

ചോര്‍ന്നത്

വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ രേഖകളും ഉടമകളുടെ വിവരങ്ങളും ചോര്‍ന്നതായി വ്യക്തമായത് വാഹനവില്‍പ്പനയില്‍ ഇടനിലക്കാരായ കമ്പനിയുടെ വെബ്‌സൈറ്റില്‍ ഇവ പ്രസിദ്ധീകരിച്ചതോടെയാണ്. സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വാഹനങ്ങളെയും ഉടമകളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതിലുണ്ട്.

വെബ്‌സൈറ്റ് പറയുന്നു

കേരളമടക്കം ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും 20 കോടി വാഹനങ്ങളുടെ വിവരങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് വെബ്‌സൈറ്റ് അവകാശപ്പെടുന്നു.

ഡിജിറ്റലാക്കി

2010 മുതലാണ് മോട്ടോര്‍ വാഹന വകുപ്പ് രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയത്. ആദ്യഘട്ടത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് പഴയ വാഹനങ്ങളുടെ വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കുകയായിരുന്നു.

അവകാശം

മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ ശൃംഖലയില്‍ പ്രവേശിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അനുമതിയുണ്ട്. ലോഗിന്‍ ചെയ്യുന്നതിനു വേണ്ടി ബയോമെട്രിക് സംവിധാനമുള്‍പ്പെടെ വലിയ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

എല്ലാം ലഭിക്കില്ല

ഓദ്യോഗിക വെബ്‌സൈറ്റില്‍ കയറിയാല്‍ മുഴുവന്‍ വിവരങ്ങളും പൊതുജനത്തിനു ലഭിക്കില്ല. വാഹന ഉടമകളായ സ്ത്രീകളുടെ മൊബൈല്‍ നമ്പറും മേല്‍വിലാസവും ദുരുപയോഗം ചെയ്യുന്നത് തടയാനും നടപടികള്‍ നേരത്തേ സ്വീകരിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ വാഹന വില്‍പ്പന കമ്പനി അവയെല്ലാം ചോര്‍ത്തിയിരിക്കുകയാണ്.

തയ്യാറാക്കിയത്

നാഷനല്‍ ഇന്‍ഫോമറ്റിക് സെന്ററാണ് (എന്‍ഐസി) മോട്ടോര്‍ വാഹന വകുപ്പിനായി വിവരങ്ങള്‍ ശേഖരിച്ചത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ എന്‍ഐസി ഉദ്യോഗസ്ഥര്‍ക്കും ഡാറ്റാബേസ് കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇതുവരെയുള്ള വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ പുതിയ വാഹനങ്ങളുടെ വിവരങ്ങള്‍ ചോരാതിരിക്കാനുള്ള മുന്‍കരുതലിലാണ് ഉദ്യോഗസ്ഥര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+