കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹന വിവരങ്ങള്‍ ചോര്‍ന്നത്....ആ രഹസ്യം പുറത്ത്!! ചോര്‍ത്തിയത് ഇവിടെ നിന്ന്

സ്വകാര്യ വെബ്സൈറ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ വാഹനങ്ങളുടെയും ഉടമകളുടെയും വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ടു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. സംസ്ഥാനത്തിനു പുറത്തു നിന്നാണ് ഇവ ചോര്‍ന്നതെന്നു മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തി. കേന്ദ്ര ഏജന്‍സികള്‍ക്കു നല്‍കിയ വിവരങ്ങള്‍ ഔദ്യോഗികമായി സ്വകാര്യ കമ്പനികള്‍ക്കു കൈമാറിയതാണോയെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.

കത്ത് നല്‍കി

വാഹന്‍ സാരഥി എന്ന കേന്ദ്രീകൃത സംവിധാനത്തിലേക്കു മോട്ടോര്‍ വാഹന വകുപ്പ് നല്‍കി വിവരങ്ങളാണ് ഒരു സ്വകാര്യ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. വാഹനഉടമകളുടെ മേല്‍വിലാസവും മൊബൈല്‍ നമ്പറുമെല്ലാം ഇതിലുണ്ടായിരുന്നു. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍ഐസി), വാഹന്‍ സാരഥി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം എന്നിവയ്ക്കു കത്ത് നല്‍കിയതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് അനന്തകൃഷ്ണന്‍ വ്യക്തമാക്കി.

വാഹന്‍ സാരഥി

രാജ്യത്തെ വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് വിതരണവും ഏകീകരിക്കാന്‍ കേന്ദ്രം നടപ്പാക്കുന്ന സംവിധാനമാണ് വാഹന്‍ സാരഥി. ഇവര്‍ക്കു നല്‍കിയ വിവരങ്ങലാണ് ചോര്‍ന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വെബ്‌സൈറ്റ് ഇപ്പോഴുമുണ്ട്

കേരളത്തിലേതു മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലേതുള്‍പ്പെടെ 20 കോടിയോളം വാഹനങ്ങളുടെയും ഉടമകളുടെയും വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് സ്വകാര്യ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. ഈ വെബ്‌സൈറ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സൈറ്റിനെ തടയാന്‍ നിയമപരമായ വഴികളാണ് മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നത്.

ചോര്‍ത്താന്‍ കാരണം

പഴയ വാഹനങ്ങളുടെ വിപണി കൈയടക്കുകയെന്ന ലക്ഷ്യത്തോടെ കമ്പനികള്‍ തമ്മില്‍ മല്‍സരം വര്‍ധിച്ചതാണ് വിവരങ്ങള്‍ ചോര്‍ത്തലിനു കാരണമെന്നാണ് സംശയിക്കുന്നത്. വില്‍പ്പനയ്ക്കുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഗതാഗത നിയമലംഘനം, അപകടം, ഇന്‍ഷുറന്‍സ്, വായ്പാ വിവരങ്ങള്‍ എന്നിവ നല്‍കിയാല്‍ കൂടുതല്‍ ഇടപാടുകാരെ വെബ്‌സൈറ്റിലേക്കു ആകര്‍ഷിക്കാന്‍ സാധിക്കും.

ദുരുപയോഗം നടക്കും

വാഹനങ്ങളെ സംബന്ധിച്ചുള്ള രേഖകള്‍ ചോര്‍ന്നത് ദുരുപയോഗത്തിനു കാരണമാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇവ ഉപയോഗിച്ചു വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുക്കള്‍ തയ്യാറാക്കാന്‍ കഴിയും. ഇതിലൂടെ മോഷ്ടിക്കപ്പെട്ട വാഹനങ്ങള്‍ക്കു പുതിയ രേഖകള്‍ ഉണ്ടാക്കാന്‍ സാധിക്കും. അപകടത്തില്‍ തകര്‍ന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടാറില്ല. ഇതിനാല്‍ തന്നെ മോഷ്ടിക്കപ്പെട്ട വാഹനങ്ങള്‍ ഈ നമ്പറില്‍ പുറത്തിറങ്ങുകയും ചെയ്യും.

സത്രീകളുടെ നമ്പര്‍

വാഹന ഉടമകളായി നിരവധി സ്ത്രീകളുണ്ട്. ഇവരുടെയും മേല്‍വിലാസവും മൊബൈല്‍ നമ്പറുമെല്ലാം ചോര്‍ന്നത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

English summary
Vehicle registration and owner details leaked in india.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X