കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ വാഹന രജിസ്ട്രേഷന്‍: ഒടുവില്‍ അമലാ പോള്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: വ്യാജ പേരില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടി അമല പോളിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തന്‍റെ മെഴ്സിഡസ് ബെന്‍സ് വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് 20 ലക്ഷത്തിന്‍റെ നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. പോണ്ടിച്ചേരിയിലെ എഞ്ചിനീയറിയറിങ്ങ് വിദ്യാര്‍ത്ഥിയുടെ പേരില്‍ പോണ്ടിച്ചേരി തിലാസപ്പേട്ടിലെ സെന്‍റ് തെരേസാസ് സ്ട്രീറ്റിലെ വ്യാജ വിലാസത്തിലാണ് താരം വാഹനം രജിസ്റ്റര്‍ ചെയ്തത്.

അമല പോളിനെ കൂടാതെ നടനും എംപിയുമായ സുരേഷ് ഗോപിയും നടന്‍ ഫഹദ് ഫാസിലും ഇത്തരത്തില്‍ വ്യാജ പേരില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നു.

അറസ്റ്റ്, പിന്നീട് വിട്ടയച്ചു

അറസ്റ്റ്, പിന്നീട് വിട്ടയച്ചു

നികുതി വെട്ടിച്ച കേസില്‍ അമല പോള്‍ നേരത്തേ ഒരു ലക്ഷം രൂപ ബോണ്ടില്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയെടുത്തിരുന്നു. അന്വേഷണ സംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

കേസില്‍ നേരത്തേ ക്രൈംബ്രാഞ്ച് നടിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ നടിയുടെ മൊഴിയില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

പോണ്ടിച്ചേരിയിലുള്ളത് സഹോദരന്‍റെ വീട്

പോണ്ടിച്ചേരിയിലുള്ളത് സഹോദരന്‍റെ വീട്

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത വിലാസം സഹോദരന്‍റെ വീട്ടിലേതാണെന്നായിരുന്നു അമല പോള്‍ പറഞ്ഞത്. തന്‍റെ സഹോദരനും സുഹൃത്തുക്കളുമാണ് അവിടെ താമസിക്കുന്നതെന്നും അമല മൊഴി നല്‍കിയിരുന്നു.

രേഖ നല്‍കാന്‍ സമയം വേണം

രേഖ നല്‍കാന്‍ സമയം വേണം

വാടക വീടിന്‍റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് സമയം വേണമെന്നായിരുന്നു അമലയുടെ മൊഴി. എന്തിന് താഴ്ന്ന നിലവാരത്തിലുള്ള വീട് വാടകയ്ക്കെടുത്തെന്ന ചോദ്യത്തിനും താരം മറുപടി നല്‍കിയിരുന്നില്ല.

വാഹനം രജിസ്റ്റര്‍ ചെയ്തത് 1.25 ലക്ഷത്തിന്

വാഹനം രജിസ്റ്റര്‍ ചെയ്തത് 1.25 ലക്ഷത്തിന്

ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നി്നനാണ് അമല പോള്‍ 1.12കോടി വില വരുന്ന ബെന്‍സ് എസ് ക്ലാസ് വാങ്ങിയത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ 20 ലക്ഷം നികുതി അടയ്ക്കേണ്ടി വരുമെന്നതിനാല്‍ പോണ്ടിച്ചേരിയില്‍ 1.25 ലക്ഷം രൂപയ്ക്ക് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഏഴു വർഷം തടവ്

ഏഴു വർഷം തടവ്

വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്യുന്നത് ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.സംഭവം വിവാദമായപ്പോള്‍ തനിക്ക് ഇന്ത്യന്‍ പൗരത്വം ഉണ്ടെന്നും എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാമെന്നുമായിരുന്നു താരത്തിന്‍റ ആദ്യ മറുപടി.

English summary
vehicle registration amala paul arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X