പച്ചയ്ക്ക് വർഗീയത പറയുന്നു; വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണ്; കെപിഎ മജീദ്
സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെപിഎ മജീദ്. ഈഴവർക്ക് വേണ്ടിയെന്ന വ്യാജേന മുസ്ലിം സമുദായത്തിനെതിരെ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ആക്ഷേപങ്ങൾ സംഘ്പരിവാർ ഫാക്ടറിയിലെ കെട്ടുകഥകളേക്കാൾ നീചവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് അദ്ദേഹം വിമർശിച്ചു. പച്ചയ്ക്ക് വർഗീയത് പറഞ്ഞ് നടക്കുന്ന വെള്ളാപ്പള്ളിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാൻ സർക്കാർ തയ്യാറാകാത്തത് എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം
ആരാണ് വെള്ളാപ്പള്ളി നടേശൻ? കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ രൂപീകരിച്ച നവോത്ഥാന സമിതിയുടെ ചെയർമാൻ. എന്താണ് അദ്ദേഹം ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്? നേരം വെളുത്താൽ പച്ചയ്ക്ക് വർഗീയത പറയുന്നു, ആ വർഗീയത സഹിക്കാതെ നവോത്ഥാന സമിതിയിൽനിന്ന് രാജിവെച്ച ഡോ. ഹുസൈൻ മടവൂരിനെതിരെ തീവ്രവാദി ആരോപണം ഉന്നയിക്കുന്നു. സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് നിർത്തി കേരളത്തിൽ വർഗീയ അസ്വസ്ഥതകൾക്ക് തിരിയിടുന്ന അദ്ദേഹത്തിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണ്? അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന ഈ നവോത്ഥാന പ്രവർത്തനങ്ങളൊക്കെ സർക്കാർ നിലപാട് തന്നെയാണോ? മലയാളികൾക്ക് അറിയാൻ ആഗ്രഹമുണ്ട്.

വെള്ളാപ്പള്ളി നടേശൻ ഈഴവരുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച് സംസാരിക്കുന്നതിൽ ഇവിടെ യാതൊരു പ്രശ്നവുമില്ല. കാരണം, അദ്ദേഹം എസ്.എൻ.ഡി.പിയുടെ നേതാവാണ്. അത് അദ്ദേഹത്തിന്റെ ബാധ്യതയാണ്. എന്നാൽ ഈഴവർക്ക് വേണ്ടിയെന്ന വ്യാജേന മുസ്ലിം സമുദായത്തിനെതിരെ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ആക്ഷേപങ്ങൾ സംഘ്പരിവാർ ഫാക്ടറിയിലെ കെട്ടുകഥകളേക്കാൾ നീചവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമാണ്.
ഈഴവരുടെ നേതാവെന്ന് പറയുന്ന ഇയാൾ ഇടത് സർക്കാർ നരേന്ദ്ര മോദിക്ക് മുമ്പേ സൂപ്പർ ഫാസ്റ്റ് വേഗതയിൽ മുന്നോക്ക സംവരണം നടപ്പാക്കിയപ്പോൾ എവിടെയായിരുന്നു? പിന്നോക്കക്കാർക്ക് വേണ്ടി സംസാരിക്കേണ്ട വ്യക്തി ഈഴവർ ഉൾപ്പെടെയുള്ളവരെ ബാധിക്കുന്ന ഈ വിഷയത്തിൽ മൗനവ്രതത്തിലായിരുന്നു.
വെള്ളാപ്പള്ളിക്ക് കണക്കുകൾ നിരത്തി മറുപടി നൽകേണ്ട സർക്കാർ ഇപ്പോൾ പുലർത്തുന്ന മൗനം അപകടകരമാണ്. ക്ഷേത്ര സ്വത്ത് സർക്കാർ കയ്യടക്കുന്നു എന്നും മദ്രസകളിലെ ഉസ്താദുമാർക്ക് ശമ്പളം നൽകുന്നത് സർക്കാരാണെന്നുമൊക്കെയുള്ള നുണ പലരും ആവർത്തിച്ചിട്ടും മറുപടി നൽകുന്നതിൽ സർക്കാർ അമാന്തം കാണിച്ചത് ഗുരുതരമായ തെറ്റായിരുന്നു. ആ തെറ്റ് ഇനിയും ആവർത്തിക്കരുത്.
ഇനി വെള്ളാപ്പള്ളി പറയുന്ന വിഷയത്തിലേക്ക് വരാം. ന്യൂനപക്ഷ പ്രീണന നയം ആരോപിക്കുന്ന വെള്ളാപ്പള്ളിക്ക് കേരള മന്ത്രിസഭയിലെ മുസ്ലിം പ്രാതിനിധ്യം അറിയുമോ? പറയുന്ന കാര്യത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ മുസ്ലിംകൾക്ക് ഒന്നര മന്ത്രി സ്ഥാനം കൊടുത്താൽ പോര എന്ന്കൂടി പറയണ്ടേ? മുസ്ലിം പ്രീണനമെന്ന പച്ചക്കള്ളം ആവർത്തിച്ച് സംഘ്പരിവാറിന് കുടപിടിക്കുന്ന വെള്ളാപ്പള്ളിക്ക് സർക്കാർ സർവ്വീസിലെ പ്രാതിനിധ്യ കണക്ക് അറിയാമോ? ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തന്നെ കണക്കനുസരിച്ച് ജനസംഖ്യയിൽ 27 ശതമാനം വരുന്ന മുസ്ലിംകളുടെ സർക്കാർ സർവ്വീസിലെ പ്രാതിനിധ്യം കേവലം 11.4 ശതമാനമാണ്. പട്ടികജാതിക്കാരേക്കാൾ കഷ്ടം. ഈഴവർക്ക് ആവശ്യത്തിൽ കൂടുതൽ പ്രാതിനിധ്യമുണ്ട്. സച്ചാർ സമിതി കണ്ടെത്തലുകൾ പ്രകാരം പോലീസിൽ ആറ് ശതമാനവും പട്ടാളത്തിൽ നാല് ശതമാനവുമാണ് മുസ്‌ലിം സമുദായം. റെയിൽവെയിൽ ജോലി ചെയ്യുന്ന 14 ലക്ഷം പേരിൽ 4.5 ശതമാനമാണ് മുസ്ലിംകൾ. 129 സർവ്വകലാശാലകളിലെ അധ്യാപകരുടെ കണക്കെടുത്താൽ 3.7 ശതമാനമാണ് മുസ്ലിം.
കേരളത്തിൽ ക്രിസ്ത്യൻ മാനേജ്മെന്റുകൾ കഴിഞ്ഞാൽ കൂടുതൽ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത് എസ്.എൻ ട്രസ്റ്റിനാണ്. ഈഴവരെ പോലുള്ള പിന്നോക്ക വിഭാഗങ്ങൾ അവരുടെ വ്യക്തിഗത സംവരണ ക്വാട്ടയേക്കാൾ ഗണ്യമായി ഉയർന്ന തസ്തികകൾ വഹിക്കുമ്പോൾ കേരളത്തിൽ മുസ്ലിംകളുടെ സ്ഥിതി ദയനീയമാണെന്ന് കണ്ടെത്തിയത് നരേന്ദ്രൻ കമ്മിഷനാണ്. അന്ന് സ്പെഷ്യൽ റിക്രൂട്ട്മെന്റിന് വാദമുയർന്നപ്പോൾ എസ്.എൻ.ഡി.പി ഉൾപ്പെടെ അതിനെതിരെ രംഗത്ത് വന്നത് ചരിത്രമാണ്. അതായത് തങ്ങൾക്ക് കിട്ടുന്നത് പോലെ മറ്റാർക്കും പ്രാതിനിധ്യം കിട്ടേണ്ടതില്ല എന്നതാണ് അന്നും ഇന്നും വെള്ളാപ്പള്ളിയുടെ നിലപാട്. ഈ നിലപാട് വർഗീയതയല്ലാതെ മറ്റെന്താണ്? ഈഴവർക്ക് അർഹമായത് കൊടുക്കരുത് എന്ന് കേരളത്തിലെ ഏതെങ്കിലും മുസ്‌ലിം സംഘടനകൾ എപ്പോഴെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? എന്നാൽ വെള്ളാപ്പള്ളി വായ തുറക്കുന്നത് തന്നെ മുസ്‌ലിംകൾ അനർഹമായത് നേടുന്നേ എന്ന കള്ളം പറയാനാണ്. മാൻഹോളിൽ വീണ് മരിച്ച നൗഷാദ് എന്ന ചെറുപ്പക്കാരന് സർക്കാർ സഹായം നൽകിയത് പോലും വർഗീയമായി കണ്ട വിഷലിപ്തമായ മനസ്സിന്റെ ഉടമയാണ് വെള്ളാപ്പള്ളി.
ജനസംഖ്യാനുപാതികമായി മന്ത്രിസഭകളിലോ നിയമ നിർമാണ സഭകളിലോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ തൊഴിൽ രംഗത്തോ അവസരം ലഭിക്കാതെ ഇപ്പോഴും പിന്നോക്കം നിൽക്കുന്ന ഒരു സമുദായമാണ് മുസ്ലിം സമുദായം. കണക്കുകൾ കള്ളം പറയുന്നില്ല. എന്നാൽ കണക്കില്ലാതെ കള്ളം പറയുകയാണ് വെള്ളാപ്പള്ളി. കണക്ക് നിരത്തി ധവളപത്രം പുറത്തിറക്കി ഇത്തരം ആരോപണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ തയ്യാറാവണം.
ഈഴവരുടെ വോട്ട് ബാങ്കിനെ ഒരു കൊട്ടയിലാക്കി ബി.ജെ.പിക്ക് കൊട്ടി കൊടുക്കാമെന്ന വ്യാമോഹത്തിലാണ് വെള്ളാപ്പള്ളിയുടെ ജൽപനങ്ങൾ. ഇത്തരം വർഗീയ പ്രചാരണങ്ങളിലൂടെ എന്നും മതേതര പക്ഷത്ത് നിലകൊള്ളുന്ന പാവപ്പട്ട ഈഴവരെ വലിയ ആപത്തിലേക്കാണ് വെള്ളാപ്പള്ളി നയിക്കുന്നത്. തിരുത്തേണ്ടവർ തിരുത്തണം. നിയമ നടപടിയെടുക്കേണ്ടവർ നടപടി സ്വീകരിക്കണം.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications