കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരുന്നത് 10 വര്‍ഷം, തുഷാറിനെ നാസില്‍ കുടുക്കിയത് അതിവിദഗ്ധമായി; നേരിടുമെന്ന് വെള്ളാപ്പള്ളി

Google Oneindia Malayalam News

Recommended Video

cmsvideo
തുഷാറിനെ നാസില്‍ കുടുക്കിയത് അതിവിദഗ്ധമായി | Oneindia Malayalam

അജ്മാന്‍: സാമ്പത്തിക തട്ടിപ്പുകേസില്‍ അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമം തുടരുന്നു. തുഷാറിനെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്നാണ് അച്ഛനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടത്. പരസ്യപ്രതികരണത്തിന് ഇല്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുഷാറിന് ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാറിന് നിമത്തിന്‍റെ പരിധിയില്‍ നിന്നുകൊണ്ടുള്ള സാധ്യമായ സഹായങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സാമ്പത്തിക ഇടപാടില്‍ അതിവിദഗ്ധമായാണ് തുഷാറിനെ എതിരാളികള്‍ കുടുക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഇന്നലെ

ഇന്നലെ

ഇന്നലെയാണ് യുഎഎയിലെ അജ്മാനില്‍ വെച്ച് തുഷാര്‍ വെള്ളാപ്പള്ളിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന പരാതിയിലാണ് അറസ്റ്റ്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎയില്‍ ബിസിനസ് നടത്തിയപ്പോള്‍ തന്‍റെ ബിസിനസ്‍ പങ്കാളിയായ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിചെക്ക് നല്‍കിയെന്നാണ് കേസ്.

അജ്മാന്‍ ജയിലില്‍

അജ്മാന്‍ ജയിലില്‍

അറസ്റ്റ് ചെയ്ത തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന്‍ ജയിലിലാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നു. ഇന്ന് തന്നെ അദ്ദേഹത്തെ പുറത്തിറക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ നടത്തുന്നത്. ജാമ്യത്തുക കെട്ടിവെച്ച് തുഷാറിനെ പുറത്തിറക്കാനുള്ള നീക്കമാണ് നടത്തുന്നത്. യുഎഇയിലെ മലയാളി വ്യവസായി വഴിയും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പരാതിക്കാരനുമായി ഒത്തുതീര്‍പ്പിലെത്തി പരാതി പിന്‍വലിപ്പിക്കാനും നീക്കമുണ്ട്.

ബിജെപി നേതൃത്വം പ്രതികരിച്ചില്ല

ബിജെപി നേതൃത്വം പ്രതികരിച്ചില്ല

അടുത്ത ദിവസങ്ങളില്‍ പൊതു അവധിയായതിനാല്‍ ഇന്ന് തന്നെ തുഷാറിനെ പുറത്തിറക്കാന്‍ സാധിച്ചില്ലെങ്കില്‍ രണ്ട് ദിവസം കൂടി അദ്ദേഹം ജയിലില്‍ കഴിയേണ്ടി വരും. എന്‍ഡിഎ ഉപാധ്യക്ഷന്‍ എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ സഹായവും തുഷാറിന്‍റെ കുടുംബം തേടിയിട്ടുണ്ട്. അതേസമയം തുഷാറിന്‍റെ അറസ്റ്റില്‍ ബിജെപി നേതൃത്വം പ്രതികരണം നടത്താത്തത് ശ്രദ്ധേയമാണ്.

വിളിച്ചു വരുത്തിയത്

വിളിച്ചു വരുത്തിയത്

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയായിരുന്നു തുഷാറിനെ പഴയ ബിസിനസ് പങ്കാളി പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചത്. യുഎഇ സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ചായിരുന്നു തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിച്ചത്. ഇതുപ്രകാരം ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലമായ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് നാസിലിന്‍റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പത്തുവര്‍ഷം മുമ്പ്

പത്തുവര്‍ഷം മുമ്പ്

പത്തുവര്‍ഷം മുമ്പ് നടന്ന ഇടപാടാണ് ഇപ്പോഴത്തെ അറസ്റ്റിന് വഴിയൊരുക്കിയിരിക്കുന്നത്. അന്ന് അജ്മാനില്‍ ബോയിങ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്നു തുഷാര്‍. നാസില്‍ അബ്ദുള്ളയെയായിരുന്നു കമ്പനിയുടെ ഉപകരാര്‍ ജോലികള്‍ ഏല്‍പ്പിച്ചിരുന്നത്. ഒരു ഇടപാടില്‍ നാസില്‍ അബ്ദുള്ളക്ക് വണ്ടിചെക്കായിരുന്നു നല്‍കിയിരുന്നത്.

പത്തൊമ്പതര കോടി രൂപ)

പത്തൊമ്പതര കോടി രൂപ)

പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. നാസില്‍ പലതവണ പണം ആവശ്യപ്പെട്ടെങ്കില്‍ നല്‍കാന്‍ തുഷാര്‍ തയ്യാറായില്ല. ഇതിനിടെ അജ്മാനിലെ ബിസിനസ്‍ തകരുകയും നാട്ടിലെത്തിയ തുഷാര്‍ രാഷ്ട്രീയ രംഗത്ത് സജീവമായി. പലതവ നാസില്‍ അബ്ദുള്ളയ്ക്ക് കാശ് കൊടുത്തുതീര്‍ക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഒത്തുതീര്‍പ്പിനെന്ന് വിളിച്ചു വരുത്തി നാസില്‍ തുഷാറിനെ പോലീസില്‍ കുടുക്കിയത്.

പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്; മോഹന്‍ലാല്‍പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്; മോഹന്‍ലാല്‍

മതില്‍ ചാടിക്കടന്ന് കസ്റ്റഡിയിലെടുത്തു; ഒരു രാത്രി മുഴുവന്‍ ചിദംബരത്തെ ലോക്കപ്പിലിട്ട് സിബിഐമതില്‍ ചാടിക്കടന്ന് കസ്റ്റഡിയിലെടുത്തു; ഒരു രാത്രി മുഴുവന്‍ ചിദംബരത്തെ ലോക്കപ്പിലിട്ട് സിബിഐ

English summary
vellapalli nadeshan on thushar arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X