സുധീരനെ തെറിപ്പിച്ചത് ഉമ്മൻചാണ്ടി !! ആദർശ ധീരത കള്ളത്തരം മാത്രം: വെള്ളാപ്പള്ളി
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് ഉറപ്പായിരുന്നു,
ആലപ്പുഴ: വിഎം സുധീരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതല്ല, ഉമ്മന്‍ചാണ്ടി തെറിപ്പിച്ചതാണെന്ന ആരോപണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് ഉറപ്പായിരുന്നു, ഇതിനായുള്ള ചര്‍ച്ചകള്‍ക്കാണ് ഉമ്മന്‍ചാണ്ടി ദില്ലിയില്‍ പോയിരുന്നതെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു.

നിലവിലുള്ള ഗ്രൂപ്പുകള്‍ക്ക് പുറമേ മറ്റൊരു ഗ്രൂപ്പ് കൂടി ഉണ്ടാക്കാന്‍ മാത്രമാണ് സുധീരന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നു 3 വര്‍ഷം കൊണ്ട് കഴിഞ്ഞത്. കോണ്‍ഗ്രസ്സിനായി ഒന്നും ചെയ്യാന്‍ സുധീരന് ആയില്ലെന്നും വെള്ളാപ്പള്ളിയുടെ ആക്ഷേപം. സുധീരനെത്തിയതോടെ കോണ്‍ഗ്രസ് പാതാളത്തില്‍ ആവുകയാണ് ചെയ്തത്.

ആദര്‍ശധീരനെന്ന് പേരുകേട്ട സുധീരന്‍ കള്ളവേഷം അണിയാന്‍ മിടുക്കനാണത്രേ. രാജിവെച്ച കെപിസിസി പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് എന്‍എന്‍ഡിപി ജനറല്‍ സെക്രട്ടറി നടത്തിയത്.












Click it and Unblock the Notifications