Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശ്ശേരിയിലെത്തിയാല്‍ വെള്ളാപ്പള്ളിയും സിപിഎമ്മാകും!!!

ആലപ്പുഴ: തലശ്ശേരി കുട്ടിമാക്കൂലിലെ ദളിത് യുവതികളുടെ അറസ്റ്റില്‍ സിപിഎമ്മിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്‍ രംഗത്ത്. ദളിത് പീഡനം വിവാദമാക്കേണ്ട ആവശ്യമില്ല. ചില കോണ്‍ഗ്രസ് നേതാക്കളാണ് അതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സിപിഎമ്മിനെതിരെ രാഷ്ട്രീയ ആയുധമാക്കിയ സംഭവമായിരുന്നു ദളിത് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി കുട്ടിമാക്കൂലില്‍ സിപിഎമ്മുകാരുടെ ജാതി അധിക്ഷേപം നേരിട്ടതിന് ഓഫീസ് അക്രമിച്ചെന്ന പരാതിയിലാണ് ദളിത് സഹോദരികള്‍ കൈക്കുഞ്ഞിനൊപ്പം ജയിലില്‍ അകപ്പെട്ടത്.

Vellapally Nadesan

തുടര്‍ന്ന് ജയില്‍ മോചിതരായ പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത് ഡിവൈഎഫ്‌ഐ നേതാക്കളായ എ എന്‍ ഷംസീറിന്റെയും പിപി ദിവ്യയുടെയും ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തില്‍ മനം നൊന്താണെന്ന പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തു.

അതേസമയം ആത്മഹത്യക്ക് ശ്രമിച്ച ദളിത് പെണ്‍കുട്ടി അഞ്ജനക്കെതിരെ കേസെടുക്കാമോയെന്ന കാര്യത്തില്‍ പോലീസ് നിയമോപദേശം തേടി. ആത്മഹത്യ ശ്രമത്തിന് കേസെടുക്കുന്ന കാര്യത്തിലാണ് പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+