കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റുള്ളവര്‍ക്ക് ജാതി പറയാമെങ്കില്‍ ഈഴവര്‍ക്കും ജാതി പറഞ്ഞാല്‍ എന്താ?സി പിഎമ്മിനെതിരെവെള്ളാപ്പള്ളി

  • By Siniya
Google Oneindia Malayalam News

അടിമാലി: വി.എസ് അച്യുതാനന്ദനെ പോരുകോഴിയാക്കി ഈഴവരെ വീഴ്ത്താനാണ് സി.പി.എം നീക്കമെന്നും വി.എസിനെ ശിഖണ്ഡിയാക്കി പിണറായി യുദ്ധം ചെയ്യുകയാണെന്നും എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍. അടിമാലിയില്‍ എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സി പി എമ്മിനെതിരെ ആഞ്ഞടിച്ചത്.

ഈഴവനെ തകര്‍ക്കാന്‍ പിണറായിയും അച്യുതാനന്ദനും ഒന്നിച്ചെത്തുകയാണ്. അധികാരത്തിലെത്താന്‍ സി.പി.എം എന്തും ചെയ്യും ഈ നീക്കങ്ങളൊന്നും വിലപ്പോവില്ല. വെള്ളാപ്പള്ളി വ്യക്തമാക്കി. സി.പി.എം നേതൃത്വത്തിന്റെ ശത്രുവായ അച്യുതാനന്ദനെ തന്നെ തെറി പറയാന്‍ വേണ്ടി മാത്രം നേതൃത്വം ഇറക്കിവിട്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

vellappallinadesan

ഇവിടെ ഈഴവര്‍ക്ക് മാത്രം ജാതി പറയാന്‍ പറ്റില്ല, ബാക്കി എല്ലാവര്‍ക്കും ആകാമെന്നാണ് എല്ലാവരുടെയും നിലപാട്. ക്രിസ്ത്യന്‍, മുസ്ലിം അടക്കം എല്ലാ വിഭാഗങ്ങള്‍ക്കും സമുദായം പറയാം. മുസ്ലിം ലീഗ് ഒരു സമുദായത്തിന്റെ മാത്രം പാര്‍ട്ടിയാണ്. കേരളാ കോണ്‍ഗ്രസ് ക്രിസ്ത്യാനികളുടെ പാര്‍ട്ടിയാണ്. തൃശൂര്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് എന്ന പേരിലും കാന്തപുരം സുന്നി വിഭാഗവും പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നു. എന്നാല്‍, ഇതില്‍ ആര്‍ക്കും പരാതി ഇല്ലെന്നും ഈഴവന് മാത്രം ജാതി പറയാന്‍ പാടില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ഒരു നേതാക്കള്‍ക്കു പോലും താല്‍പര്യമില്ലാത്ത നികൃഷ്ട ജീവിയാണ് വി എം സുധീരന്‍ എന്നും വെള്ളാപ്പിആരോപിച്ചു.

English summary
അടിമാലി: വി.എസ് അച്യുതാനന്ദനെ പോരുകോഴിയാക്കി ഈഴവരെ വീഴ്ത്താനാണ് സി.പി.എം നീക്കമെന്നും വി.എസിനെ ശിഖണ്ഡിയാക്കി പിണറായി യുദ്ധം ചെയ്യുകയാണെന്നും എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍. അടിമാലിയില്‍ എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സി പി എമ്മിനെതിരെ ആഞ്ഞടിച്ചത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X