ദിലീപ് ജയിലിലാവാന്‍ കാരണമുണ്ട്... അത് വെള്ളാപ്പള്ളിക്കറിയാം, ഇതു കുറച്ചു കടന്നുപോയെന്ന്...
ഇതു രണ്ടാം തവണയാണ് ദിലീപിനെ പിന്തുണച്ച് വെള്ളാപ്പള്ളി രംഗത്തുവരുന്നത്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.
അതേസമയം, കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അടുത്തയാഴ്ചയാണ് കോടതി പറയുന്നത്. ദിലീപ് ജയിലിലായിട്ട് ഇപ്പോള്‍ 70 ദിവസം പിന്നിട്ടുകഴിഞ്ഞു. ഇതിനിടെ താരം സമര്‍പ്പിച്ച നാലു ജാമ്യ ഹര്‍ജികളും കോടതി തള്ളുകയായിരുന്നു.

ദിലീപ് ഇഷ്ടനടന്‍
തനിക്ക് സിനിമയില്‍ ഏറെ ഇഷ്ടമുള്ള നടന്‍മാരിലൊരാളാണ് ദിലീപെന്നു വെള്ളാപ്പള്ളി പറഞ്ഞു. ഗൃഹലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജയിലിലാവാന്‍ കാരണം
കേസില്‍ ദിലീപ് ജയിലിലാവാനുള്ള കാരണവും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. കാലദോഷം കൊണ്ടാണ് താരം ജയിലിലായതെന്നാണ് അദ്ദേഹം പറയുന്നത്.

ആരും മിണ്ടുന്നില്ല
ദിലീപ് ജയിലിലായിട്ടു നാളുകള്‍ ഏറെയായി. ഇപ്പോള്‍ ജയിലില്‍ താരത്തെ കാണാന്‍ നിരവധി പേര്‍ പോവുന്നുമുണ്ട്. ജയിലിലായിട്ട് ഇത്രയും നാളായി ഇവരാരും എന്താണ് മിണ്ടാതിരുന്നതെന്നും വെള്ളാപ്പള്ളി ചോദിക്കുന്നു.

കുറച്ചു കടന്നുപോയി
ഇതു കുറച്ചു കടന്നുപോയെന്ന് താന്‍ നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. ടിവിയില്‍ ഇപ്പോള്‍ ഇതു തന്നെയല്ലേ കാണിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

നേരത്തേയും പിന്തുണച്ചു
ഇതാദ്യമായല്ല വെള്ളാപ്പള്ളി ദിലീപിനെ പിന്തുണച്ചു സംസാരിക്കുന്നത്. നേരത്തേയും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു. ദിലീപിനെ ക്രൂശിക്കരുതെന്നാണ് അന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടത്.

വേറെയും അനീതികളുണ്ട്
നടി ആക്രമിക്കപ്പെട്ടതു മാത്രമല്ല കേരളത്തില്‍ വെറെയും പ്രശ്‌നങ്ങളുണ്ട്. ദിലീപിനെ വിമര്‍ശിക്കുന്നതില്‍ നിന്നും പിന്‍മാറി മറ്റു അനീതികളും അക്രങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു.

റേറ്റിങ് കൂട്ടുന്നു
റേറ്റിങ് കൂട്ടുന്നതിനു വേണ്ടിയാണ് മാധ്യമങ്ങള്‍ തുടര്‍ച്ചയായി ദിലീപിനെതിരേ വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ദിലീപിനെ വിമര്‍ശിച്ച് മാധ്യമങ്ങള്‍ ലാഭമുണ്ടാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ദിലീപിന്റെ ജാമ്യം
ആലുവ സബ് ജയിലിലാണ് ദിലീപ് ഇപ്പോഴുള്ളത്. ജൂലൈ 10നു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ദിലീപ് അഞ്ചു തവണയാണ് ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഇതില്‍ നാലും തള്ളിപ്പോവുകയായിരുന്നു.

അഞ്ചാമത്തേതില്‍ വിധി
ദിലീപ് അഞ്ചാം തവണ നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അടുത്തയാഴ്ച വിധി പറയും. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കോടതിയില്‍ പൂര്‍ത്തിയായിരുന്നു.

അവസാന ശ്രമം
ഒക്ടോബര്‍ ഏഴിനു കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം നേരത്തേ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ദിലീപിനു ജാമ്യം ലഭിക്കാനുള്ള അവസാന അവസരം കൂടിയായിരിക്കും ഇത്.

ജാമ്യം തടയാന്‍
ഒക്ടോബര്‍ 10നാണ് ദിലീപ് ജയിലിലായിട്ടു 90 ദിവസം പൂര്‍ത്തിയാവുന്നത്. ഇതിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ ദിലീപിനു സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടായിരുന്നു. ഇതു തടയാനാണ് ഏഴിനു തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചത്.

പ്രോസിക്യൂഷന്‍ എതിര്‍ത്തു
ദിലീപിന്റെ ജാമ്യ ഹര്‍ജിയെ ഇത്തവണയും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ നാലു പേരുടെ രഹസ്യമൊഴിയെടുക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications