പിണറായിക്ക് ഇപ്പോൾ ശുക്രദശ; കോൺഗ്രസിനെ പിളർത്തി; മുഖ്യനെ പ്രശംസിച്ച് വെള്ളാപ്പള്ളി!
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിച്ചതിനാണ് മുഖ്യമന്ത്രി പിണറായി വിജയന് വെള്ളാപ്പള്ളി നടേശന്റെ പ്രശംസ. ശബരിമല പ്രശ്‌നത്തില്‍ എതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിര്‍ത്താന്‍ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'അന്ന് ശബരിമല പ്രശ്‌നത്തില്‍ അദ്ദേഹത്തിനെതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിര്‍ത്താന്‍ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണ്. അന്ന് പിണറായിക്ക് ശനിദശയായിരുന്നെങ്കില്‍ ഇപ്പോള്‍ ശുക്രദശയാണ്. പിണറായിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സമരത്തിനിറങ്ങിയത് പിണറായിയുടെ നേതൃഗുണത്തിന്റെയും ഭരണമികവിന്റെയും തെളിവാണ്'എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഇതേ സമയം അദ്ദേഹത്തെ കടിച്ചു കീറാന്‍ വന്നവരാണ് ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു കുടക്കീഴില്‍ നില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്റൊഴികെ ബാക്കിയുള്ളവരെ പൗരത്വ ദേദഗതി നിയമവുമായി ബന്ധപ്പെട്ട് വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ പിണറായിക്ക് കഴിഞ്ഞു. കോണ്‍ഗ്രസ്സിനെ പിളര്‍ത്താന്‍ പിണറായിക്ക് സാധിച്ചു. സര്‍വ്വകക്ഷി യോഗത്തില്‍ പിണറായി മികച്ച സംഘാടകനായെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.












Click it and Unblock the Notifications