കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയില്‍ ശവമായി കിടന്ന വിഎസിനെ ജനനേതാവാക്കിയത് ഞങ്ങളെന്ന് വെള്ളാപ്പള്ളി

  • By Sruthi K M
Google Oneindia Malayalam News

കാസര്‍കോട്: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റയാത്ര ആറ്റിങ്ങലില്‍ എത്തുമ്പോള്‍ ആര്‍എസ്എസ്സുകാരുടെ വേഷമായ നിക്കറും വെള്ള ഷര്‍ട്ടുമായിരിക്കും വെള്ളാപ്പള്ളിക്കെന്ന് വിഎസ് പരിഹസിച്ചിരുന്നു. ഇതിനു ചുട്ടമറുപടിയുമായാണ് വെള്ളാപ്പള്ളി എത്തിയത്.

പാര്‍ട്ടിയില്‍ ശവമായി കിടന്ന വിഎസിനെ ജനനേതാവാക്കിയത് ഞങ്ങളുടെ യാത്രയാണെന്ന് വെള്ളാപ്പള്ളി പറയുന്നു. കാലുപൊള്ളിയ കുരങ്ങനെപ്പോലെയാണ് വിഎസ് എന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. അനാവശ്യമായി ഞങ്ങളെ അക്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തനിക്ക് ആര്‍എസ്എസുകാരനാകാന്‍ സാധിക്കില്ല.

vs-vellappally

സമത്വമുന്നേറ്റ യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ തന്റെ രൂപത്തിനും വേഷത്തിനും ഒരു മാറ്റവും ഉണ്ടാകില്ലെന്നും വെള്ളാപ്പള്ളി തിരിച്ചടിച്ചു. വെള്ളാപ്പള്ളിയുടെ കയ്യില്‍ 11000 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് വിഎസ് ആരോപിച്ചിരുന്നു. കോഴപ്പണം സര്‍ക്കാരിന് കൈമാറണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു.

താന്‍ ഇതുവരെയും കോഴ വാങ്ങിയിട്ടില്ലെന്നും വാങ്ങിയവര്‍ സര്‍ക്കാരിന് അതു തിരിച്ചു നല്‍കുമെന്നും വെള്ളാപ്പള്ളി തിരിച്ചടിച്ചു. യാത്രയുടെ തുടക്കത്തില്‍ തന്നെ ആരോപണങ്ങള്‍ ഉയരുന്നത് തങ്ങളുടെ ശക്തിയുടെ തെളിവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

English summary
SNDP general secretary Vellapally natesan against vs achuthanandan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X