കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിമുതൽ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറാം! ചരിത്രപ്രഖ്യാപനം നടപ്പിലാക്കി വെള്ളാപ്പള്ളി നടേശൻ...

മൂവാറ്റുപുഴ എസ്എൻഡിപി യൂണിയന്റെ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ ഷർട്ടിട്ട് കയറിയാണ് വെള്ളാപ്പള്ളി നടേശൻ പുതിയ പ്രഖ്യാപനം നടപ്പിലാക്കിയത്.

  • By Desk
Google Oneindia Malayalam News

കൊച്ചി: പുരുഷന്മാരുടെ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ തിരുത്തൽ വരുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുരുഷന്മാർ ഷർട്ടും, മറ്റ് മേൽവസ്ത്രങ്ങളും അഴിച്ചശേഷം മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ എന്ന ആചാരമാണ് വെള്ളാപ്പള്ളി നടേശൻ പൊളിച്ചെഴുതിയത്.

മൂവാറ്റുപുഴ എസ്എൻഡിപി യൂണിയന്റെ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ ഷർട്ടിട്ട് കയറിയാണ് വെള്ളാപ്പള്ളി നടേശൻ പുതിയ പ്രഖ്യാപനം നടപ്പിലാക്കിയത്. വെള്ളാപ്പള്ളിക്ക് പിന്നാലെ നൂറു കണക്കിന് വിശ്വാസികളും ഷർട്ടും മേൽവസ്ത്രങ്ങളും ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചു. ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിനെത്തിയ വെള്ളാപ്പള്ളി പ്രസംഗത്തിനിടെയാണ് ക്ഷേത്രത്തിൽ കയറി പുതിയ പ്രഖ്യാപനം നടപ്പാക്കിയത്.

 ഉദ്ഘാടനം...

ഉദ്ഘാടനം...

ശ്രീനാരായണ ഗുരുദേവൻ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തിയ ഗുരുമണ്ഡപവും പുന:പ്രതിഷ്ഠ നടത്തിയ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഭക്തർക്ക് സമർപ്പിക്കാനായാണ് വെള്ളാപ്പള്ളി നടേശൻ മൂവാറ്റുപുഴ എസ്എൻഡിപി യൂണിയന്റെ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിലെ ഉദ്ഘാടനം നിർവഹിച്ച ശേഷം വിശ്വാസികളോട് സംസാരിക്കുന്നതിനിടെ അദ്ദേഹം ദുരാചാരങ്ങളെക്കുറിച്ചും വിശ്വാസികളെ ചൂഷണം ചെയ്യുന്നവരെക്കുറിച്ചും വാചാലനായി.

ക്ഷേത്രത്തിലേക്ക്...

ക്ഷേത്രത്തിലേക്ക്...

മന്ത്രവും തന്ത്രവും പറഞ്ഞ് ഭക്തരെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് തിരസ്കരിക്കണം എന്ന് പറഞ്ഞശേഷമായിരുന്നു വെള്ളാപ്പള്ളി ക്ഷേത്രത്തിൽ ഷർട്ടിട്ട് കയറിയത്. ഇടയ്ക്ക് വച്ച് പ്രസംഗം അവസാനിപ്പിച്ച അദ്ദേഹം വേദിയിൽ നിന്ന് നേരെ ക്ഷേത്രത്തിലേക്ക് പോയി. തുടർന്ന് 'ഷർട്ട്, ബനിയൻ തുടങ്ങിയവ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കരുത്' എന്നെഴുതിയ ബോർഡ് ഗോപുരനടയിൽ നിന്ന് എടുത്തുമാറ്റി. ഇതിനുപിന്നാലെയാണ് അദ്ദേഹം ഷർട്ട് അഴിക്കാതെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചത്.

പ്രഖ്യാപനം...

പ്രഖ്യാപനം...

മേൽവസ്ത്രം ഊരാതെ വെള്ളാപ്പള്ളി ക്ഷേത്രത്തിൽ കയറിയതോടെ നൂറുകണക്കിന് വിശ്വാസികളും ഇതേരീതിയിൽ ക്ഷേത്രത്തിൽ പ്രവേശിച്ചു. ശേഷം എസ്എൻഡിപി യോഗത്തിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ഇനിമുതൽ പുരുഷന്മാർക്ക് മേൽവസ്ത്രം ധരിച്ച് പ്രവേശിക്കാമെന്നും അദ്ദേഹം പ്രഖ്യാപനം നടത്തി. വൻ ഹർഷാരവത്തോടെയാണ് വെള്ളാപ്പള്ളിയുടെ പുതിയ പ്രഖ്യാപനത്തെ വിശ്വാസികൾ സ്വാഗതം ചെയ്തത്.

 കണിച്ചുകുളങ്ങരയിൽ...

കണിച്ചുകുളങ്ങരയിൽ...

പുരുഷന്മാർ ഷർട്ടും മേൽവസ്ത്രങ്ങളും ഊരി മാത്രം ദർശനം നടത്തിവന്നിരുന്ന ക്ഷേത്രത്തിലാണ് വെള്ളാപ്പള്ളി പുതിയ പ്രഖ്യാപനം നടത്തിയത്. താൻ പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ ഭക്തന്മാർ ദർശനം നടത്തുന്നത് മേൽവസ്ത്രം ധരിച്ചുകൊണ്ടാണെന്നും, എസ്എൻഡിപിയുടെ എല്ലാ ക്ഷേത്രങ്ങളിലും ഇനി അങ്ങനെയാകുമെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. സവർണ മേധാവിത്വത്തിന്റെ ബാക്കിപത്രമായ ചില അനാചാരങ്ങൾ ഇപ്പോഴും കൊണ്ടുനടന്ന് ചിലർ ജനങ്ങളെയും വിശ്വാസികളെയും പിഴിയുകയാണ്. ഇവയെ ചെറുക്കുകയും ഇല്ലാതാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

മാതൃക പിന്തുടരണം...

മാതൃക പിന്തുടരണം...

ഏത് ശാസ്ത്രത്തിന്റെ പിൻബലത്തിലാണ് ഷർട്ട് ഊരി ദർശനം നടത്തണമെന്ന് തന്ത്രിമാർ പറയുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. കേരളത്തിൽ അല്ലാതെ മറ്റെവിടെയും ഈ രീതികളൊന്നുമില്ല. എസ്എൻഡിപി ക്ഷേത്രങ്ങൾ മാത്രമല്ല മറ്റു ക്ഷേത്രങ്ങളും ഈ മാതൃക പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ ഇനി മുതൽ മേൽവസ്ത്രം ധരിച്ച് ദർശനം നടത്താമെന്ന് ക്ഷേത്ര അധികാരികളും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

നീറ്റ് കടക്കാൻ ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ; കോഴിക്കോട് പെൺകുട്ടികളുടെ വസ്ത്രം മുറിപ്പിച്ചതായി പരാതിനീറ്റ് കടക്കാൻ ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ; കോഴിക്കോട് പെൺകുട്ടികളുടെ വസ്ത്രം മുറിപ്പിച്ചതായി പരാതി

48 മണിക്കൂറിൽ ശക്തമായ മഴയും കൊടുങ്കാറ്റും! ഇടിമിന്നലിനും സാദ്ധ്യത... അതീവജാഗ്രതാ നിർദേശം... 48 മണിക്കൂറിൽ ശക്തമായ മഴയും കൊടുങ്കാറ്റും! ഇടിമിന്നലിനും സാദ്ധ്യത... അതീവജാഗ്രതാ നിർദേശം...

English summary
vellapally natesan announces that devotees can enter into sndp temples with wearing shirts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X