ചുംബന സമരം ഭാരത സംസ്ക്കാരത്തിന് യോജിച്ചതല്ല: വെള്ളാപ്പള്ളി
തിരുവനന്തപുരം: ചുംബന കൂട്ടായ്‌മയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ പുരോഗമിയ്‌ക്കെ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സദാചാര പൊലീസിനെതിരെ കൊച്ചിയില്‍ നടന്ന ചുംബന സമരം പാവനമായ ഭാരത സംസ്‌ക്കാരത്തിന് എതിരായ പ്രവര്‍ത്തിയാണെന്നാണ് വെള്ളാപ്പള്ളി പറയുന്നത്.
സംസ്‌ക്കാരത്തിന് യോജിയ്ക്കാത്ത പ്രവൃത്തി ആര് ചെയ്താലും തനിയ്ക്ക് അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി വെഞ്ഞാറമൂട്ടില്‍ പറഞ്ഞു. ചുംബന സമരത്തോട് വിയോജി്പ്പ് പ്രകടിപ്പിച്ച വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി. മോദിയില്‍ നിന്ന് മറ്റ് നേതാക്കള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിയ്ക്കാനുണ്ടെന്നും അദ്ദേഹത്തിന്റെ നല്ല ഗുണങ്ങള്‍ കണ്ടാണ് ആളുകള്‍ ആകൃഷ്ടരാകുന്നതെന്നും വെള്ളാപ്പള്ളി.

കൊച്ചിയില്‍ ചുംബന സമരം നടത്തിയതിനെതിരെ ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ചില ഹിന്ദു സംഘടനകളും മുസ്ലീം സംഘടനകളും സമരത്തെ ഒരുപോലെ എതിര്‍ത്തിരുന്നു. സമരത്തിനെതിതിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഏറെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചാണ് ചുംബനസമരം നടന്നത്. സമരവുമായി തുടര്‍ന്നും മുന്നോട്ട് പോകുമെന്നാണ് സംഘാടകര്‍ പറയുന്നത്.












Click it and Unblock the Notifications