സത്യം ബിജു പുറത്തുവിട്ടത് ശരിയായില്ലെന്ന് വെള്ളാപ്പള്ളി
കൊച്ചി: നേതാക്കന്മാരെല്ലാം മന്ത്രി കെഎം മാണിയെ വിമര്‍ശിക്കുമ്പോള്‍ വേറൊരു നേതാവ് മാണിയെ പരോഷമായി അനുകൂലിക്കുകയാണ് ചെയ്തത്. എന്തായാലും ബിജു രമേശ് ചെയ്തത് ശരിയല്ലെന്നാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞത്. സത്യമാണെങ്കിലും ഇങ്ങനെ ആരെങ്കിലും സ്വകാര്യ സംഭാഷണങ്ങള്‍ പുറത്തു വിടുമോ. സ്വകാര്യ സംഭാഷണം ബിജു പുറത്തു വിട്ടത് ശരിയല്ലെന്ന നിലപാടാണ് വെള്ളാപ്പള്ളിക്കുള്ളത്.
ഇതിലൂടെ ബിജു രമേശിന്റെ സംസ്കാരശൂന്യതയാണ് വെളിവായതെന്നും വെള്ളാപ്പള്ളി പറയുന്നു. ബിജു സ്വീകരിച്ച നിലപാട് തെറ്റായിപ്പോയി. ബിജുവിനെ വിമര്‍ശിക്കുകയല്ലാതെ കെഎം മാണിക്കെതിരായി വെള്ളാപ്പള്ളി ഒന്നും പറഞ്ഞില്ല. രണ്ടു തോണിയില്‍ കാലിട്ടപോലെയാണ് വെള്ളാപ്പള്ളിയുടെ നിലപാട്.

ഇതിനിടയില്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഒരു കൊട്ട് കൊടുക്കാനും വെള്ളാപ്പള്ളി മറന്നില്ല. അഴിമതിയെക്കുറിച്ച് പറയാന്‍ ബാലകൃഷ്ണപിള്ളയ്ക്ക് അവകാശമില്ലെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. സര്‍ക്കാരിന്റെ ആനുകൂല്യമെല്ലാം പറ്റി സര്‍ക്കാരിനെ കരിവാരി തേയ്ക്കാനാണ് പിള്ള ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ബാര്‍ കോഴ വിവാദത്തില്‍ തന്നെ വലിച്ചിഴച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ബാലകൃഷ്ണപിള്ളയുടെ ഇഷ്ടത്തിനനുസരിച്ച് പ്രതികരിക്കാനുള്ള ആളല്ല താനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബാര്‍ കോഴ വിവാദത്തില്‍ തെളിവുകള്‍ പുറത്തു വരാന്‍ പോകുന്നില്ലെന്ന് മുന്‍പ് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ബാറുടമകളോട് കാശ് വാങ്ങാത്ത ഒരു രാഷ്ട്രീയ നേതാവും ഇല്ലെന്നാണ് അദ്ദേഹം മുന്‍പ് പറഞ്ഞത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications