എസ്എന്‍ഡിപി സംഘടിച്ചാല്‍ സുനാമി വരുമെന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: എസ്എന്‍ഡിപി സംഘടിച്ചാല്‍ സുനാമി വരുമെന്നാണ് പാര്‍ട്ടികള്‍ പറയുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി സംഘടിയ്ക്കരുതെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ആഗ്രഹിയ്ക്കുന്നതായും വെള്ളാപ്പള്ളി നടേശന്‍. തന്നെ ആക്രമിയ്ക്കാന്‍ വേണ്ടിയെങ്കിലും ഇരു മുന്നണികളും ഒന്നിച്ചതില്‍ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇടത്-വലത് മുന്നണികള്‍ സീറ്റ് വാഗ്ദാനവുമായി പിന്നാലെ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പ്രസ്‌കഌബ്ബിന്റെ തിരഞ്ഞെടുപ്പ് പരിപാടില്‍ സംസാരിയ്ക്കുകയായിരുന്നു വെള്ളാപ്പള്ളി.

നീതി നിഷേധിയ്ക്കുമ്പോഴാണ് ജാതി ചിന്ത ഉയരുന്നതെന്നും വെള്ളാപ്പള്ളി. ബെല്‍ ചിട്ടിഫണ്ടില്‍ തനിയ്ക്ക് ഓഹരിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. തനിയ്ക്ക് പല ബിസിനസുകളുമുണ്ട് എന്നാല്‍ അതേക്കുറിച്ചൊന്നും പറയാനാകില്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാണെങ്കില്‍ നിന്നു തരാന്‍ ഉദ്ദേശമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications