കുരുടന്‍ ആനയെക്കണ്ടതുപോലെയായി പിണറായിയുടെ പ്രസ്താവനയെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തെ വിമര്‍ശിച്ചുകൊണ്ട് പിണറായി നടത്തിയ പരാമര്‍ശങ്ങളെയാണ് വെള്ളാപ്പള്ളി വിമര്‍ശിയ്ക്കുകയും പരിഹസിയ്ക്കുകയും ചെയ്തത്.
എസ്എന്‍ഡിപി യോഗത്തെ നയിക്കുന്നവര്‍ ഗുരുനിന്ദയാണ് നടത്തുന്നതെന്നുള്ള പിണറായിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് വെളളാപ്പള്ളി നടേശന്‍ പ്രതികരിച്ചത്.

കുരുടന്‍ ആനയെക്കണ്ടതുപോലെയാണ് പിണറായിയുടെ സംസാരമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ജാതി വിരുദ്ധ വിളംബരത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് പിണറായി സംസാരിച്ചത്.
ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് ശേഷം ശിവഗിരി മഠത്തേയും ബിജെപിയുമായി അടുപ്പിയ്ക്കാനുള്ള ശ്രമങ്ങളാണ് വെള്ളാപ്പള്ളി നടത്തുന്നത്.












Click it and Unblock the Notifications