എസ്എന്‍ഡിപി സ്ഥാപനങ്ങളില്‍ ഇനി പിഎസ് സി വഴിയോ നിയമനം, വെള്ളാപ്പള്ളി പറഞ്ഞത് സത്യം?
കോഴിക്കോട്: എസ്എന്‍ഡിപിയുടെ സ്ഥാപനങ്ങളില്‍ പിഎസ് സി വഴി നിയമനം നടത്താന്‍ തയ്യാറാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി സ്ഥാപനങ്ങളില്‍ പിഎസ് സി വഴി നിയമനം നടത്താന്‍ തങ്ങള്‍ തയ്യാറാവുമ്പോള്‍ മറ്റ് സ്ഥാപനങ്ങളും ഇതിന് തയ്യാറാകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
നക്‌സലിസവും മാവോയിസവും ഉണ്ടാകുന്നത് രാഷ്ട്രീയക്കാരുടെ നീതി നിഷേധം കാരണമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ ട്രസ്റ്റിലെ നിയമനത്തിന് വെള്ളാപ്പള്ളി നടേശന്‍ 600 കോടി രൂപ വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് എസ്എന്‍ ട്രസ്റ്റിലെ നിയമനങ്ങള്‍ പിഎസ് സി യ്ക്ക് വിടാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി അറിയിച്ചത്. തനിയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്നും വെള്ളാപ്പള്ളി മറുപടി നല്‍കി.












Click it and Unblock the Notifications