• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജലീലിന് തീവ്രവാദ നിലപാട്; പെണ്ണുങ്ങൾ കയറിയിറങ്ങി കാര്യം സാധിക്കുന്ന നിലയുണ്ടായെന്നും വെള്ളാപ്പള്ളി

കൊല്ലം: പുതുതായി ആരംഭിച്ച ശ്രീന നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ വൈസ് ചാനസ്‍ലറെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാറിനെതിരെ അതിശക്തമായ വിമര്‍ശനമാണ് എസ്എല്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തി വരുന്നത്. ശ്രീനാരായണ സമൂഹത്തിന്‍റെ കണ്ണില്‍ കുത്തുന്ന നിലപാടാണ് സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വെള്ളാപ്പള്ളി നടേശന്‍ ആരോപിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരേയും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശനം ശക്തമാക്കുന്നുണ്ട്.

പ്രവാസിയെ വിസി ആക്കിയത്

പ്രവാസിയെ വിസി ആക്കിയത്

മന്ത്രി കെടി ജലീല്‍ നിര്‍ബന്ധിച്ചാണ് പ്രവാസിയെ വിസി ആക്കിയതെന്നും ഇതിന് മന്ത്രി വാശിപിടിച്ചെന്നുമാണ് വെള്ളാപ്പള്ളി ആരോപിക്കുന്നത്. മന്ത്രി ജലീൽ സ്വന്തം സമുദായത്തെ മാത്രം സ്നേഹിക്കുന്നയാളാണ്. സാമൂഹിക ക്ഷേമമല്ല, സ്വന്തം സമുദായ സ്നേഹമാണ് അദ്ദേഹത്തിനുള്ളതെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല

മന്ത്രിയുടെ സുഹൃത്തിനേയാണ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനത്തേക്ക് നിയമിച്ചത്. ശ്രീനാരായണ ദർശനങ്ങൾ അറിയുന്ന ഒരാളെയാണ് ഈ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു ഇടതു പക്ഷത്ത് എത്തിയെങ്കിലും ജലീല്‍ പഴ തീവ്രവാദ നിലപാട് മാറ്റിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഖുറാൻ വിതരണം

ഖുറാൻ വിതരണം

ഖുറാൻ വിതരണം ചെയ്ത ജലീൽ ബൈബിളോ മഹാഭാരതമോ ആർക്കും കൊടുത്തിട്ടുമില്ല. ജലീൽ മന്ത്രിയായശേഷം ആ വകുപ്പില്‍ നടത്തിയ നിയമനങ്ങളെല്ലാം ഒരു സമുദായത്തിൽനിന്ന് മാത്രമാണ്. ജലീലിന്‍റെ പ്രവര്‍ത്തനങ്ങള്‍ പിണാറിയി വിജയന്‍ സര്‍ക്കാറിന്‍റെ പ്രതിച്ഛായക്ക് ഒരുപാട് മങ്ങല്‍ ഏല്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

ദിവസങ്ങളോളം ചര്‍ച്ചയായി

ദിവസങ്ങളോളം ചര്‍ച്ചയായി

സ്വര്‍ണ്ണക്കടത്തും ഖുറാന്‍ വിതരണമൊക്കെ ദിവസങ്ങളോളം ചര്‍ച്ചയായി. ഈ വിവാദങ്ങളിലൊക്കെ മന്ത്രിയുടെ പങ്ക് എന്തായിരുന്നുവെന്ന് അറിയാന്‍ പാഴുര്‍ പടിവരെ പോകണണെന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സൂക്ഷ്മത കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

പിണറായിക്കൊപ്പം നിന്നവർ

പിണറായിക്കൊപ്പം നിന്നവർ

പിണറായിക്കൊപ്പം നിന്നവർ അഴിമതിയും അനാശാസ്യവും നടത്തി. അതിന്‍റെ ഫലമായാണ് ലൈഫ് മിഷൻ വിവാദമൊക്കെ ഉണ്ടായത്. പെണ്ണുങ്ങള്‍ കയറിയിറങ്ങി കാര്യം സാധിക്കുന്ന നിലയുണ്ടായി. അതേസമയം തന്നെ ഇതിന്‍റെയെല്ലാം കുറ്റം മുഖ്യമന്ത്രിയുടെ തലയില്‍ വെക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇരിക്കാന്‍ പറയുമ്പോള്‍

ഇരിക്കാന്‍ പറയുമ്പോള്‍

ന്യൂനപക്ഷങ്ങളും സംഘടിത ശക്തികളും ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന സംസ്‌കാരമാണ് ഇടതുപക്ഷത്തിന്‍റേതെന്നും വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സര്‍വകലാശാല ഉദ്ഘാടനം രാഷ്ട്രീയ മാമാങ്കം ആക്കിമാറ്റിയ സര്‍ക്കാര്‍ ഉദ്ഘാടനത്തിന് എസ്എന്‍ഡിപി ഭാരവാഹികളെ ക്ഷണിക്കാത്തതും വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചു.

ഈഴവ ജനത

ഈഴവ ജനത

സമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങളെ ആട്ടിയകറ്റുന്ന പതിവ് ഈ സര്‍ക്കാരും ആവര്‍ത്തിച്ചു. ഈഴവ ജനത ആയതുകൊണ്ട് മാത്രമാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറിയത്. മറ്റ് വിഭാഗങ്ങളുടേതായിരുന്നെങ്കില്‍ സര്‍ക്കാര്‍ വീട്ടില്‍ പോയി ചര്‍ച്ച നടത്തുമായിരുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

അതിനിടെ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ രംഗത്തെത്തി. സംഘപരിവാറിന്‍റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വെള്ളവും വളവും നല്‍കുന്നുവെന്നാണ് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലൂടെ സിപിഐ ആരോപിക്കുന്നത്. ഏകമതത്തില്‍ വിശ്വസിച്ചിരുന്ന ശ്രീനാരയണ ഗുരുവിനെ വെള്ളാപ്പള്ളി അനാവശ്യ വിവാദത്തിലേക്ക് വലിച്ചിടുകയാണെന്നും മുഖപ്രസത്തില്‍ പറയുന്നു.

ആദരവും കടപ്പാടും

ആദരവും കടപ്പാടും

ശ്രീനാരായണ ഗുരുവിനോടുള്ള കേരളനാടിന്റെ അടങ്ങാത്ത ആദരവും കടപ്പാടുമാണ്, ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് സ്ഥാപിച്ച ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന്റെ സ്മാരകമാകണമെന്ന തീരുമാനത്തിനു പിന്നില്‍. അതിനെ നയിക്കാന്‍ മുിം നാമധാരിയായ ഒരാളെ നിയോഗിച്ചതില്‍, രാജ്യത്ത് വര്‍ഗീയ വിഷംപകര്‍ന്നാടുന്ന ബിജെപിയുടെ സംസ്ഥാന നേതാവോ സംഘപരിവാര്‍ ചിന്താഗതി പ്രചരിപ്പിക്കുന്ന പ്രതിപക്ഷനേതാവോ വിമര്‍ശിക്കുന്നതിനെ ആരും ആ അര്‍ത്ഥത്തിലേ കാണൂവെന്നും മുഖപ്രസംഗം പറയുന്നു.

ആകെ അപമാനം

ആകെ അപമാനം

എന്നാല്‍ ഗുരുദേവന്‍ ആദ്യ അധ്യക്ഷനായി രൂപംകൊടുത്ത ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ ജനറല്‍ സെക്രട്ടറി, അവരുടെ നിലവാരത്തിലേക്ക് തരംതാഴ്ന്നത് ശ്രീനാരായണ ഗുരുവിനെ സ്മരിക്കുന്ന കേരളവാസികള്‍ക്കാകെ അപമാനമാണെന്ന് പറയാതിരിക്കാനാവില്ലെന്നും ജനയുഗം തുറന്നടിക്കുന്നു.

ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റിയതല്ല; ചെയ്തത് മറ്റൊരു കാര്യം മാത്രമെന്ന് ഇടവേള ബാബു

cmsvideo
  pinarayi vijayan lose his temper against media

  English summary
  vellapally natesan slams minister kt jaleel says Jaleel haves extremist stance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X