വെള്ളാപ്പള്ളി കൂറു മാറുന്നോ? ബിജെപിയുമായുള്ള ബന്ധം എന്നുമുണ്ടാവില്ലെന്ന്
കൊച്ചി: ബിജെപിയുമായുള്ള ബന്ധം എന്നും ഉണ്ടാവില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ നടക്കുമ്പോള്‍ ബിഡിജെഎസിനും അതിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ സംഭവിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഇത് രാഷ്ട്രീയമാണ്, രാഷ്ട്രീയത്തില്‍ മാറ്റം സംഭവിക്കുമ്പോള്‍ ബിഡിജെഎസിനും അതിനനുസരിച്ച് മാറേണ്ടി വരും. നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിളക്കമാര്‍ന്ന വിജയം ലഭിച്ചതിന് പിന്നില്‍ ബിഡിജെഎസ് ആണെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.

ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിന് ഉണ്ടായിരുന്നതുകൊണ്ടാണ് എല്‍ഡിഎഫിന് പല മണ്ഡലങ്ങളിലും ഭൂരിപക്ഷം ഉയര്‍ത്താന്‍ കഴിഞ്ഞതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എന്‍ഡിഎയിലെ ഒരു ഘടക കക്ഷിമാത്രമാണ് ബിഡിജെഎസ്. ബിജെപിയുമായി ബിഡിജെഎസിന് സഖ്യമൊന്നുമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.












Click it and Unblock the Notifications