Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതീ പ്രവേശം മുന്‍നിര്‍ത്തിയാണെങ്കില്‍ സഹകരിക്കില്ല, നിലപാട് കടുപ്പിച്ച് വെള്ളാപ്പള്ളി

കൊച്ചി: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി എസ്എന്‍ഡിപി. ശബരിമലയിലെ യുവതീ പ്രവേശനത്തിന് എസ്എന്‍ഡിപി എതിരാണെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് യുവതീപ്രവേശനവുമായി ബന്ധമില്ല. ഇനി അഥവാ യുവതീപ്രവേശനം മുന്‍നിര്‍ത്തിയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതെങ്കില്‍ എസ്എന്‍ഡിപി സഹകരിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് എതിരെയാണ് വനിതാ മതില്‍. അതില്‍ യുവതികളുടെ ക്ഷേത്ര പ്രവേശനം ഉള്‍പ്പെടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

1

വനിതാ മതില്‍ പരാജയപ്പെടുത്താന്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള സാമുദായിക നേതാക്കളെ സമീപിക്കുമെന്ന് ശബരിമല കര്‍മസമിതി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ വെള്ളാപ്പള്ളി നിലപാട് പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വനിതാ മതിലിനെ വിമര്‍ശിച്ചിരുന്നു. വനിതാ മതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. അതേസമയം രാഷ്ട്രീയ പാര്‍ട്ടികളും ചില സാമുദായിക സംഘടനകളും ഇപ്പോഴും സിപിഎമ്മിന്റെ വനിതാ മതിലിനെ എതിര്‍ക്കുന്നുണ്ട്. നേരത്തെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തില്‍ എസ്എന്‍ഡിപി പങ്കെടുത്തിരുന്നു. എന്‍എസ്എസ് നിലപാടിന് എതിര്‍ക്കുന്നതാണ് തങ്ങളുടെ നയമെന്നാണ് വെള്ളാപ്പള്ളി നല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+