ശിവഗിരി മഠം ഉണ്ടായത് മദ്യമുതലാളിമാരുടെ പണം കൊണ്ട്: വെള്ളാപ്പള്ളി
തിരുവനന്തപുരം: ശിവഗിരി മഠത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. ശിവഗിരി മഠം ഉണ്ടായത് മദ്യരാജാക്കന്‍മാരുടെ പണം കൊണ്ടാണെന്നും ആര് എന്ത് പറഞ്ഞാലും എസ്എന്‍ഡിപിയ്ക്ക് ഒരു ചുക്കും ഇല്ലെന്നും വെള്ളാപ്പള്ളി. മദ്യനയത്തില്‍ എസ്എന്‍ഡിപി യോഗത്തിന്റെ നിലപാട് ശ്രീനാരായണീയര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് ശിവഗിര മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ പറഞ്ഞു. തുടര്‍ന്നാണ് മഠത്തിനെതിരെ രൂക്ഷ വിമാര്‍ശനവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്.
മദ്യരാജാക്കന്‍മാരുടെ പണം കൊണ്ടാണ് ശിവഗിരി മഠം ഉണ്ടായത്. മദ്യരാജാക്കന്‍മാരുടെ പണമില്ലെങ്കില്‍ മഠം ഇല്ല. അവരുടെ പണം കൊണ്ടാണ് മഠം വളര്‍ന്നത്. മദ്യനയം അപ്രായോഗികമാണെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും വെള്ളപ്പള്ളി. ഇമേജ് സൃഷ്ടിയ്ക്കാനുള്ള ശ്രമമാണ് മഠത്തിന്റേതെന്നും വെള്ളാപ്പള്ളി.

മദ്യനയം വിജയകരമാക്കാന്‍ ശ്രീനാരായണീയര്‍ തന്നെ മുന്നിട്ടിറങ്ങണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ ശിവഗിരിയില്‍ ഗുരുസമാധി ദിാചരണത്തില്‍ പറഞ്ഞു. ഇതിനെ മഠം പിന്തുണയ്ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications