മതപരിവര്‍ത്തനത്തില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി
കൊച്ചി: മതപരിവര്‍ത്തനം ആളിക്കത്തുമ്പോള്‍ പാവം ഈയുള്ളവന്റെ വാക്കുകള്‍ കൂടി കേള്‍ക്കണം. ഒരിക്കല്‍ ഹിന്ദുമതത്തില്‍ ഉണ്ടായിരുന്നവര്‍ മതത്തെ ഉപേക്ഷിച്ചു പോവുകയായിരുന്നു. അവര്‍ തിരിച്ചു വരുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. ടിപ്പുവിന്റെ കാലം മുതല്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതപരിവര്‍ത്തനം ആകാം, എന്നാല്‍ ഒരു മാറ്റമേ പാടുള്ളൂ എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. പിന്നീട് തെറ്റു മനസ്സിലായാല്‍ തിരിച്ചു പോവാന്‍ പാടില്ല. മതം മാറി കളിക്കാന്‍ ഇത് കുഞ്ഞുകളിയല്ല. പുനര്‍ മതപരിവര്‍ത്തനം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഒരു തവണ മതം മാറിയവരെ വീണ്ടും മതം മാറ്റാന്‍ ഇതെന്താ വെള്ളരിക്ക പട്ടണമോ എന്നാണ് വെള്ളാപ്പള്ളിയുടെ ചോദ്യം.

ഹിന്ദുക്കളെ ന്യൂനപക്ഷ മതങ്ങളില്‍ ചേര്‍ക്കാമെന്ന് പറഞ്ഞ് ചാരസംഘടനകളില്‍ നിന്നും സിപിഐ പണം വാങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിയുടെ ചോദ്യം സിപിഎമ്മിനോടാണ്. സിപിഎമ്മിന്റെ നിലപാടറിയാന്‍ കേരള സമൂഹത്തിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കന്‍മാര്‍ പാര്‍ട്ടി മാറി കളിക്കുന്നപ്പോലെ മതപരിവര്‍ത്തനത്തിനെ കാണരുത്. പുനര്‍ മതപരിവര്‍ത്തനം അങ്ങനെയാവരുതെന്നുമാണ് വെള്ളാപ്പള്ളിയുടെ നിര്‍ദ്ദേശം.
ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറയിലെ ഭൂരിപക്ഷവും ഈഴവരാണ്. അവരെ മൊത്തക്കച്ചവടം ചെയ്യാമെന്നും ആരും മോഹിക്കേണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.












Click it and Unblock the Notifications