Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളിയുടെ പ്രസ്താവന; പ്രതിഷേധിച്ച് ഹുസൈൻ മടവൂർ, നവോത്ഥാന സമിതിയിൽ നിന്ന് രാജിവെച്ചു

കോഴിക്കോട്: കേരള നവോത്ഥാന സമിതിയിൽ നിന്നും രാജിവെച്ച് സമിതി വൈസ് ചെയർമാനായ ഡോ ഹുസൈൻ മടവൂർ. എൽ‍ ഡി എഫ് സർക്കാർ മുസ്ലീം പ്രീണനം നടത്തിയെന്ന സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് രാജി. അദ്ദേഹത്തിൻ്റെ പ്രസ്താവന അപക്വവും വാസ്തവവിരുദ്ധവുമാണെന്ന് ഹുസൈൻ മടവൂർ തുറന്നടിച്ചു.

ഇടതുപക്ഷ സർക്കാർ മുസ്‌ലിം പ്രീണനം നടത്തുന്നുവെന്നും അതുകൊണ്ടാണ് ഈഴവസമുദായം ഇടതുപക്ഷത്തെ കൈയ്യൊഴിഞ്ഞത് എന്നുമുള്ള പ്രസ്താവനകൾ വസ്തുതയ്ക്ക് നിരക്കാത്താണ്. വെള്ളാപ്പള്ളി പറഞ്ഞത് ശരിയാണെങ്കിൽ മുസ്ലിം സമുദായം വോട്ടുചെയ്ത് ഇടതുപക്ഷത്തെ വിജയിപ്പിക്കുമായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല തങ്ങളെ സർക്കാർ തഴഞ്ഞുവെന്ന പരാതി മുസ്ലീം സമുദായം ഉയർത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്‌ലിംകളും ഈഴവരും അടക്കം മറ്റെല്ലാ മതേതര വിഭാഗങ്ങളും ഒന്നിച്ചു നിൽക്കേണ്ട ഇക്കാലത്ത് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ വർഗീയ ഫാസിസ്റ്റുകൾക്ക് ഗുണം ചെയ്യുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

hussain-

ഇടതുപക്ഷം മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ ആരോപിച്ചത്. പിന്നാക്ക, ദലിത് വിഭാഗങ്ങള്‍ ഇടതുപക്ഷത്തുനിന്നും അകന്നത് അതുകൊണ്ടാണെന്നും ക്രിസ്ത്യാനികൾക്ക് പോലും സിപിഎമ്മിനോട് വിരോധമുണ്ടായെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

'ഈഴവ വോട്ടുകള്‍ ഇടതുപക്ഷത്ത് നിന്നും അകന്നുവെന്നത് യാഥാർത്ഥ്യമാണ്. ചില പ്രത്യേക വിഭാഗങ്ങളെ കൂടുതലായി താലോലിച്ചു. ഇടതുപക്ഷത്തിന്‌റെ ജനകീയ അടിത്തറ എന്നുപറയുന്നത് പിന്നാക്ക സമുദായമാണ്. മുസ്ലീങ്ങളെ കൂടുതലായി പ്രീണിപ്പിച്ചപ്പോൾ ക്രിസ്ത്യാനികൾക്കടക്കം പാർട്ടിയിൽ നിന്നും അകന്നു. മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മിൽ യോജിച്ച് പോന്നവരല്ല.

പലസ്തീൻ വിഷയങ്ങൾ അടക്കം എൽഡിഎഫ് ഏറ്റെടുത്തത് എന്തിനാണ്. തിരഞ്ഞെടുപ്പിൽ മുസ്ലീങ്ങൾ മുസ്ലീം ലീഗിനൊപ്പമല്ലേ നിന്നത്. മലബാർ പ്രദേശത്തടക്കം വോട്ട് കിട്ടിയോ. പ്രീണനം ഒരു ഭാഗത്ത് കൂടി പോകുമ്പോൾ ഇതെല്ലാം കണ്ടും കൊണ്ടും സഹിച്ചും നിൽക്കുന്നൊരു വിഭാഗം ഉണ്ട്. ഈ വിഭാഗത്തിന്റെ ചോരയും നീരും കൊണ്ടാണ് പാർട്ടി വളർന്നത്. അവരെ പാർട്ടി അവരെ വിസ്മരിച്ചു.

ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സമ്പത്തും അധികാരങ്ങളുമെല്ലാം വാരിക്കോരി കൊടുക്കുകയാണ്. ഭൂരിപക്ഷത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി സ്പെഷ്യൽ പാക്കേജ് വേണ്ടേ?. ഇടതുപക്ഷമാണ് പിന്നാക്ക വിഭാഗത്തിന് ആശ്രയമായി ഉണ്ടായിരുന്നത്. അവിടേയും ആശ്രയം ഇല്ലെന്നായപ്പോൾ അവർ എല്ലാവരും എൻ‍ഡിഎയിലേക്ക് ഇടിച്ച് കയറി. അങ്ങനെയാണല്ലോ ആലപ്പുഴയിലും തിരുവനന്തപുരത്തും തൃശൂരുമെല്ലാം ബിജെപി മുന്നേറിയത്. പല നിയോജക മണ്ഡലങ്ങളിലും ബിജെപി മുന്നേറ്റത്തിന് പിന്നിൽ പട്ടികജാതി വിഭാഗങ്ങളുടെ പിന്തുണയാണ്. യുഡിഎഫിലും എൽഡിഎഫിലും രക്ഷയില്ലെന്നായപ്പോഴാണ് പ്രതിവിധിയായി കണ്ടെത്തിയത് എൻഡിഎയെ ആണ്. സാധാരണക്കാരുടെ കുഴപ്പമല്ലിത്, അവരെ സംരക്ഷിക്കേണ്ടവർ സംരക്ഷിത്താത്തത് കൊണ്ടാണ്', എന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+