Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴയിൽ നാറുന്നത് മോദി !! മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ ബിജെപിക്കെതിരെ വെള്ളാപ്പള്ളി!!

അഴിമതിക്കെതിരെയും അഴിമതിക്കാർക്കെതിരെയും ശക്തമായ പോരാട്ടം നടത്തുന്ന പ്രധാനമനത്രി നരേന്ദ്ര മോദിക്ക് തന്നെ കോഴ വിവാദം അപമാനമായിരിക്കുന്നുവെന്ന് വെളളാപ്പള്ളി പറയുന്നു.

ആലപ്പുഴ: മെഡിക്കൽ‌ കോളേജ് കോഴ വിവാദത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ ബിജെപി അഴിമതിയിൽ മുങ്ങുമ്പോൾ നാറുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കോഴ ഇടപാട് പ്രധാനമന്ത്രിക്ക് തന്നെ അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ ബിജെപി നേതാക്കള്‍ കോഴവാങ്ങിയെന്ന് ആരോപണത്തില്‍ കേരളത്തിലെ ബിജെപി വൻ പ്രതിസന്ധിയിലായിരിക്കുകയാണ്. വിഷയത്തെ ചൊല്ലി പാർലമെന്റും സ്തംഭിച്ചു.

പ്രധാനമന്ത്രിക്ക് അപമാനം

പ്രധാനമന്ത്രിക്ക് അപമാനം

അഴിമതിക്കെതിരെയും അഴിമതിക്കാർക്കെതിരെയും ശക്തമായ പോരാട്ടം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നെ കോഴ വിവാദം അപമാനമായിരിക്കുന്നുവെന്ന് വെളളാപ്പള്ളി പറയുന്നു.

മോദിയോട് നീതി കാണിച്ചില്ല

മോദിയോട് നീതി കാണിച്ചില്ല

കേരളത്തിലെ ബിജെപി അഴിമതിയില്‍ മുങ്ങുമ്പോള്‍ നാറുന്നത് മോദിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മോദിയോട് നീതിയോ മര്യാദയോ കേരളത്തിലെ നേതാക്കള്‍ കാണിച്ചില്ലെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.

എല്ലാവരും വിശ്വസിക്കുന്നു

എല്ലാവരും വിശ്വസിക്കുന്നു

കോടികള്‍ മറിഞ്ഞെന്ന കോഴ വിവാദം നാട്ടുകാര്‍ വിശ്വസിക്കുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നു. സംസ്ഥാന ബിജെപിയിൽ വലിയ കളികളാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സ്വന്തം താത്പര്യം സംരക്ഷിക്കാനാണ് പലരും ശ്രമിക്കുന്നതെന്നും അദ്ദേഹം.

കിട്ടാത്തവരും കിട്ടിയവരും തമ്മിൽ

കിട്ടാത്തവരും കിട്ടിയവരും തമ്മിൽ

പണം കിട്ടാത്തവരും കിട്ടിയവരും തമ്മിലുള്ള തർക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് വെള്ളാപ്പളളി പറ‍ഞ്ഞു. നേതാക്കൾ തമ്മിൽ കിട മത്സരം ഉണ്ടെന്നും അദ്ദേഹം പറയുന്നു.

നിരവധി പേർ പണം വാങ്ങി

നിരവധി പേർ പണം വാങ്ങി

നിരവധി പേർ പണം വാങ്ങിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി ആരോപിക്കുന്നു. പണം കിട്ടാത്തവരാണ് ചാര പ്രവർത്തനം നടത്തി വിവരങ്ങൾ പുറത്തുവിട്ടതെന്നും വെളളാപ്പള്ളി പറയുന്നു.

കേരളഘടകത്തെ ശുദ്ധീകരിക്കണം

കേരളഘടകത്തെ ശുദ്ധീകരിക്കണം

കേരള ഘടകത്തെ മോദിയും അമിത് ഷായും ചേർന്ന് ശുദ്ധീകരിക്കണമെന്ന് വെള്ളാപ്പള്ളി പറയുന്നു. സംസ്ഥാന ഘടകത്തിൽ അഴിച്ചു പണി നടത്തണമെന്നും അല്ലെങ്കിൽ കേരള രാഷ്ട്രീയത്തിൽ ബിജെപി മുളക്കുകയോ വളരുകയോ ഇല്ലെന്നും വെള്ളാപ്പള്ളി പറയുന്നു.

ഉപജാപങ്ങളുണ്ട്

ഉപജാപങ്ങളുണ്ട്

കേരളത്തിലെ ബിജെപി നേതാക്കൾ ചില ഉപജാപങ്ങളെ കേന്ദ്രത്തിൽ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇത് മോദിക്കോ ഷായ്ക്കോ അറിയില്ലെന്നും വെള്ളാപ്പള്ളി പറയുന്നു. പാർട്ടി വളരണമെന്ന താത്പര്യം സംസ്ഥാന നേതാക്കൾക്കില്ലെന്നും പിന്നാക്ക ആഭിമുഖ്യമുള്ള പാർട്ടിയെ സൃഷ്ടിക്കാതെ കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്നും വെള്ളാപ്പള്ളി പറയുന്നു.

സംസ്ഥാന നേതാക്കൾ അംഗീകരിക്കുന്നില്ല

സംസ്ഥാന നേതാക്കൾ അംഗീകരിക്കുന്നില്ല

ബിഡിജെഎസിനെ കേരളത്തിൽ എൻഡിഎയുടെ ഘടകമായി അംഗീകരിച്ചത് അമിത് ഷാ മാത്രമാണെന്ന് വെളളാപ്പള്ളി പറയുന്നു. ഇത് അംഗീകരിക്കാൻ സംസ്ഥാന നേതാക്കൾ ഇപ്പോഴും തയ്യാറായിട്ടില്ലെന്നും വെള്ളാപ്പള്ളി പറയുന്നു. ബിഡിജെഎസ് എൻഡിഎയിൽ തുടരണമോ എന്ന് അവർ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+