കോണ്‍ഗ്രസിന് നല്ല കാലം വരുന്നു!! പ്രവചിക്കുന്നത് സാക്ഷാല്‍ വെള്ളാപ്പള്ളി!! കാരണം ?
നേരത്തെ തന്നെ രാജിവച്ചിരുന്നെങ്കില്‍ സുധീരന് മാന്യമായി ഇറങ്ങിപ്പോരാമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുധീരനെ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും വേണ്ടെന്നും വെള്ളാപ്പളളി.
ആലപ്പുഴ: വിഎം സുധീരന്‍ രാജിവച്ചത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുധീരന്റെ രാജി നല്ല കാര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സുധീരന്‍ പോകാതെ കോണ്‍ഗ്രസിന് നല്ലകാലം ഉണ്ടാകില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും വെള്ളാപ്പള്ളി പറയുന്നു. സുധീരന്‍ രാജി വച്ചു എന്നു പറഞ്ഞാല്‍ കോണ്‍ഗ്രസിന് നല്ല കാലം തുടങ്ങി എന്നാണ് അര്‍ഥമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നേരത്തെ തന്നെ രാജിവച്ചിരുന്നെങ്കില്‍ സുധീരന് മാന്യമായി ഇറങ്ങിപ്പോരാമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുധീരനെ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും വേണ്ടെന്നും വെള്ളാപ്പളളി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വിഎം സുധീരന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചത്. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി എന്നാണ് വിശദീകരണം. . വാര്‍ത്ത സമ്മേളനം വിളിച്ച ചേര്‍ത്ത ശേഷമാണ് രാജി കാര്യം പ്രഖ്യാപിച്ചത്.

Click it and Unblock the Notifications