Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആവശ്യമുള്ളപ്പോള്‍ നമ്മളെല്ലാം ഹിന്ദു, അല്ലാത്തപ്പോള്‍ വെറും ജന്തു'; തന്ത്രിക്കെതിരേയും വിമർശനം

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍ നേരത്തെ തള്ളിപ്പറഞ്ഞിരുന്നു. കോടതി വിധിയുടെ പേരില്‍ വിദ്വേഷം വളര്‍ത്തുന്നതിനോട് യോജിപ്പില്ല. സര്‍ക്കാര്‍ സത്യസന്ധമായി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും പ്രതിഷേധം തുടരുന്നത് നല്ലതല്ലെന്നായിരുന്നു വെള്ളാപള്ളിയുടെ നിലപാട്.

പിന്നീട് ഈ നിലപാടില്‍ അദ്ദേഹം അല്‍പം മയം വരുത്തുകയും ചെയ്തിരുന്നു. പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിനു വിലക്കില്ലെന്നായിരുന്നു പിന്നീട് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ വീണ്ടും തന്ത്രിക്കും സമരക്കാര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് വെള്ളാപള്ളി. വിശദാംശങ്ങള്‍ ഇങ്ങനെ..

സ്ത്രീ പ്രവേശനവിഷയത്തില്‍

സ്ത്രീ പ്രവേശനവിഷയത്തില്‍

ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ തന്ത്രിക്കും സമര്‍ക്കാര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ഒരു ചാനലിന്റെ പരിപാടിയില്‍ എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപള്ളി നടേശന്‍ നടത്തിയത്.

ക്ഷേത്രം അടച്ചൂ പൂട്ടും

ക്ഷേത്രം അടച്ചൂ പൂട്ടും

സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമല ക്ഷേത്രം അടച്ചൂ പൂട്ടുമെന്നാണ് തന്ത്രിപറയുന്നത്. അങ്ങനെ അടച്ചിടാന്‍ ഇതെന്താ ചായക്കടയോ മാടക്കടയോ മറ്റോ ആണോ തോന്നുമ്പോള്‍ പുട്ടിയിടാനെന്നും വെള്ളാപള്ളി നടേശന്‍ ചോദിച്ചു.

സവര്‍ണസമരം മാത്രമല്ലിത്

സവര്‍ണസമരം മാത്രമല്ലിത്

പരിപാടിയിലുടനീളം രൂക്ഷവിമര്‍ശനങ്ങളാണ് അദ്ദേഹം നടത്തിയത്. വെറുമൊരു സവര്‍ണസമരം മാത്രമല്ലിത്. സാമ്പത്തിക നേടത്തിനും മുന്നോക്കക്കാര്‍ ശ്രമിക്കുമ്പോള്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയുള്ള ശ്രമങ്ങളാണ് ചില രാഷ്ട്രീയക്കാര്‍ നടത്തുന്നത്.

ഇവരെല്ലാം ഒരൊറ്റ കണ്ണികളാണ്

ഇവരെല്ലാം ഒരൊറ്റ കണ്ണികളാണ്

ശബരിമലയില്‍ ആധിപത്യം സ്ഥാപിക്കാനാണ് പന്തളം രാജാവിന്റെ ശ്രമം. എന്നാല്‍ തന്ത്രിയുടെ വിചാരം ഞാനാണിതിന്റെയാല്ലം തന്തയെന്നാണ്. ഞാനാണിവിടുത്തെ എല്ലാമെന്നു സ്ഥാപിക്കാനാണ് തന്ത്രി കുടുംബം ശ്രമിക്കുന്നത്. ഇവര്‍കൊപ്പം മുന്നോക്ക സമുദായങ്ങളിലെ സവര്‍ണ ശക്തികളുമുണ്ട്, ഇവരെല്ലാം ഒരൊറ്റ കണ്ണികളാണ്.

ശബരിമലയില്‍ നടക്കുന്നത്

ശബരിമലയില്‍ നടക്കുന്നത്

ചിലരുടെ അധികാരക്കുത്തക നിലനിര്‍ത്താനുള്ള സമരം മാത്രമാണ് ശബരിമലയില്‍ നടക്കുന്നത്. അല്ലാതെ അയ്യപ്പനെ നന്നാക്കാനല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനത്തിലെ 96 ശതമാനവും കൈയ്യടിക്കിവെച്ചിരിക്കുന്ന ഒരൊറ്റ സമുദായം മാത്രമാണ്.

മുന്നോക്ക സമുദായം നിയമനം

മുന്നോക്ക സമുദായം നിയമനം

മുഴുവന്‍ മുന്നോക്ക സമുദായം നിയമനമാണ്. പിന്നോക്കക്കാരന്‍ വെറും നാല് ശതമാനവും മാത്രമേയുള്ളു. അതായത് യതാര്‍ത്ഥ ക്ഷേത്രപ്രവേശനം ഇന്നും പിന്നോക്കക്കാരന്‍ പൂര്‍ണ്ണമായും സാധ്യമായിട്ടില്ല.

അല്ലാത്തപ്പോള്‍ ജന്തു

അല്ലാത്തപ്പോള്‍ ജന്തു

പൂജാരിയുടെ ജോലിക്ക് ഞങ്ങളിലൊരാള്‍ അപേക്ഷ കൊടുത്തപ്പോള്‍ അത് തള്ളി. ഇന്റര്‍വ്യൂവൂം കഴിഞ്ഞ് ഒരു ദളിതനെ പൂജാരിയായി പോസ്റ്റ് ചെയ്തിട്ട് അയാളെ ചാര്‍ജെടുക്കാന്‍ അനുവദിച്ചോ. അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ നമ്മളെല്ലാം ഹിന്ദു. അല്ലാത്തപ്പോള്‍ ജന്തുവെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

ഒരു പ്രത്യേക സമുദായം

ഒരു പ്രത്യേക സമുദായം

ഒരു ലക്ഷം രൂപവരെ ശബളം വാങ്ങുന്നവര്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡിലുണ്ട്. എല്ലാം ഒരു പ്രത്യേക സമുദായം കൈക്കലാക്കി വച്ചിരിക്കുകയാണ്. ശബരിമലയിലെ നിയമനങ്ങല്‍ പി.എസ്.സിക്കു വിടണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

പലവിധത്തില്‍ നേട്ടം

പലവിധത്തില്‍ നേട്ടം

അപ്പോള്‍ മറ്റു മതങ്ങളില്‍ ഉള്ളവര്‍കൂടി പരീക്ഷ എഴുതുമെന്ന് പറഞ്ഞ് ഭിന്നിപ്പുണ്ടാക്കിയാണ് അത് നശിപ്പിച്ചത്. സമരത്തിന് പോയവര്‍ക്കൊക്കെ പലവിധത്തില്‍ നേട്ടമുണ്ടായിട്ടുണ്ട്.

ചിലപ്രത്യേക കേന്ദ്രം

ചിലപ്രത്യേക കേന്ദ്രം

എള്ളുണങ്ങുന്നത് എണ്ണയ്ക്കാണ് എന്നാല്‍ പാറ്റാക്കാട്ടം ഉണങ്ങുന്നത് എന്തിനാണെന്നും വെള്ളാപ്പള്ളി ചോദിച്ചു. ചിലപ്രത്യേക കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമരം തുടങ്ങിയത്. ആദിവാസികള്‍ ഉള്‍പ്പടേയുള്ളവരെ ബലിയാടിക്കിയാണ് ആദ്യം സമരത്തിന് ഇറക്കിയത്.

ബിഡിജെഎസ്

ബിഡിജെഎസ്

സമരം നന്നായി മുന്നോട്ട് പോകുമെന്ന് മനസ്സിലാക്കിയ ഘട്ടത്തിലാണ് പിന്നീട് കരയോഗങ്ങളെക്കെ ഒപ്പം കൂടിയത്. ബിഡിജെഎസ് രാഷ്ട്രീയ സംഘടനയാണെന്നും അവര്‍ ഇപ്പോള്‍ ബിജെപിയുടെ ഭാഗമാണെന്നും എന്നാല്‍ എസ്എന്‍ഡിപിക്ക് തങ്ങളുടേതായ നിലപാട് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+