വിഎസിനെ കൊട്ടാനുള്ള ഒന്നും പാഴാക്കില്ല; പിണറായിയുടെ ശോഭകെടുത്തിയെന്ന് വെള്ളാപ്പള്ളി
കൊല്ലം: വിഎസ് പിണറായി സര്‍ക്കാരിന്റെ ശോഭ കെടുത്തിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിരാഹാര സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരെ സന്ദര്‍ശിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത് സര്‍ക്കാരിന്റെ ശോഭ കെടുത്തിയതെന്നാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്.
വളരെ ദുര്‍ബലമായിരുന്ന പ്രതിപക്ഷത്തിന്റെ ശക്തി വര്‍ദ്ധിക്കാന്‍ വിഎസിന്റെ പിന്തുണ സഹായിച്ചു. കേഡര്‍ പാര്‍ട്ടി അംഗത്തിന് ചേര്‍ന്നതല്ല വിഎസ് ചെയ്തതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സ്വാശ്ര പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിക്കുന്ന നിലപാടാണ് വിഎസ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പിന്തുണയുമായി എത്തിയതിന് പിന്നാലെ സ്വാശ്രയ സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം തെറ്റാണെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. എംഎല്‍എമാരുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിട്ടും സമരക്കാരുമായി ഒരു ഒത്തുതീര്‍പ്പിനും വഴങ്ങാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെയാണ് ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയായ വിഎസിന്റെ വിമര്‍ശനം.
എന്നാല്‍ സമരക്കാരോട് മൃദുസമീപനം വേണ്ടെന്നും എം.എല്‍.എമാര്‍ സ്വയം നിരാഹാര സമരം അവസാനിപ്പിക്കട്ടേ എന്നുമാണ് പിണറായി സര്‍ക്കാറിന്റെ നിലപാട്. സമരത്തിലുള്ള എംഎല്‍എമാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. സമരത്തോടുള്ള സമീപനത്തില്‍ സര്‍ക്കാരിനെതിരെ വിഎസ് രംഗത്തെത്തിയത് പ്രതിപക്ഷത്തിന് കൂടുതല്‍ കരുത്തേകും. തിങ്കളാഴ്ച നിയമസഭയില്‍ വിഎസിന്റെ പ്രതികരണം ഉയര്‍ത്തിക്കാട്ടിയാകും സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തുക.












Click it and Unblock the Notifications