'സുകുമാരന്‍ നായര്‍ക്ക് ഡി ലിറ്റ് കൊടുക്കണമെന്ന് ഇടത് അംഗം ആവശ്യപ്പെട്ടു' വെളിപ്പെടുത്തല്‍
'സുകുമാരന്‍ നായര്‍ക്ക് ഡി ലിറ്റ് കൊടുക്കണമെന്ന് ഇടത് അംഗം ആവശ്യപ്പെട്ടു'; വെളിപ്പെടുത്തി മുസ്ലീം ലീഗ് സിന്‍ഡിക്കേറ്റ് അംഗം
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കും, വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്‍കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീക്കത്തിന് പിന്നാലെ വലിയ വിവാദങ്ങൾ നടന്നിരുന്നു. വിഷയം വിവാദമായതോടെ അഭിപ്രായം വ്യകത്മാക്കി കാന്തപുരവും വെള്ളപ്പള്ളിയും രംഗത്തെത്തിയിരുന്നു.
കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാൻ താല്പര്യമില്ലെന്നറിയിച്ച് കാന്തപുരം വൈസ് ചാൻസലർക്ക് കത്തയച്ചിരുന്നു. ഡി- ലിറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ കാന്തപുരത്തിന്റെ അറിവോടെയല്ലെന്നും അക്കാദമിക് രംഗത്ത് സർവ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കാന്തപുരത്തിന്റെ വക്താവ് കത്തിൽ ആവശ്യപ്പെടുട്ടിരുന്നു. പുരസ്കാരങ്ങൾക്ക് പുറമെ പോകുന്ന ആളല്ല താനെന്ന് വെള്ളാപ്പള്ളിയും പറഞ്ഞിരുന്നു. ഇപ്പോൾ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്.

കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിനിടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരേക്കൂടി ഡി ലിറ്റിന് പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് തര്‍ക്കം ആരംഭിച്ചതെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. സിന്‍ഡിക്കേറ്റിലെ ഒരു ഇടതുപക്ഷ അംഗമാണ് ജി സുകുമാരന്‍ നായരുടെ ഡോക്ടറേറ്റിന് വേണ്ടി വാദിച്ചതെന്ന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലെ മുസ്ലീം ലീഗ് പ്രതിനിധി റഷീദ് അഹമ്മദ് ആരോപിച്ചു.

കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്‍കണമെന്ന പ്രമേയം അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ ഇടത് അംഗം ആവശ്യം ഉന്നയിച്ചെന്ന് റഷീദ് അഹമ്മദ് പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്, സെര്‍ച്ച് കമ്മിറ്റി അംഗമാണ് റഷീദ് അഹമ്മദ്. ഡിലിറ്റ് വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവര്‍ ചര്‍ച്ചയ്ക്കിടെയാണ് റഷീദിന്റെ പ്രതികരണം.
സൗന്ദര്യം കൂടി വരുവാണല്ലോ!!!!..... ഓണാശംസകളുമായി മഡോണ എത്തി..ചിത്രം ഏറ്റെടുത്ത് ആരാധകർ

റഷീദ് അഹമ്മദ് പറഞ്ഞത് :
'വെള്ളാപ്പള്ളി നടേശനും എപി അബൂബക്കര്‍ മുസലിയാര്‍ക്കും ഡി ലിറ്റ് കൊടുക്കുന്നുണ്ടെങ്കില്‍ സുകുമാരന്‍ നായര്‍ക്കും കൊടുക്കണം എന്ന് ഒരു ഇടതുപക്ഷ അംഗം ആവശ്യപ്പെട്ടു. അവിടം മുതലാണ് തര്‍ക്കം ആരംഭിച്ചത്. ഇതിനെ തുടര്‍ന്നാണ് പ്രമേയം കമ്മിറ്റിയുടെയും സെര്‍ച്ച് കമ്മിറ്റിയുടെയും പരിഗണനയിലേക്ക് കൊടുക്കാം എന്ന തീരുമാനത്തിലെത്തിയത്. പതിനഞ്ച് മിനിറ്റോളം ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിട്ടുണ്ട്. സുകുമാരന്‍ നായരുടെ പേര് പറഞ്ഞപ്പോഴാണ് ചര്‍ച്ച വഴിമാറിപ്പോയത്. സര്‍വ്വകാലാശാല സിന്‍ഡിക്കേറ്റ് യോഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. വീഡിയോയും ഓഡിയോയും പരിശോധിച്ചാല്‍ എല്ലാം മനസ്സിലാകും.'

'കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലറുടെ അനുവാദമില്ലാതെ ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് വിയോജിപ്പ് രേഖപ്പെടുത്താന്‍ പോലും വിസിയുടെ അനുമതി വേണം. സിന്‍ഡിക്കേറ്റ് അംഗമെന്ന നിലയ്ക്കും സെര്‍ച്ച് കമ്മിറ്റി അംഗമെന്ന നിലക്കും പ്രമേയത്തില്‍ വിശദമായ പരിശോധിച്ച ശേഷം നിര്‍ദേശം വയ്ക്കും എന്നു മാത്രമേ പറയാന്‍ കഴിയൂ. സെര്‍ച്ച് കമ്മിറ്റിയുടെ മുന്നില്‍ ഇതുവരെ പ്രമേയം വന്നിട്ടില്ല. നിലവില്‍ ഡി ലിറ്റ് നല്കുന്നതില് രണ്ടു പേര് കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. അതിലൊരാള്‍ ശാസ്ത്രജ്ഞനും മറ്റൊരാള്‍ ചരിത്രകാരനുമാണ്', റഷീദ് അഹമ്മദ് പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications