Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ കണ്ടു; ബിഡിജെഎസ് ഇടത്തേക്ക്; അടുത്ത മുഖ്യമന്ത്രിയും പിണറായിയെന്ന് വെള്ളാപ്പള്ളി

എന്‍ഡിഎ മുന്നണിയില്‍നിന്ന് പുറത്തുവരാന്‍ ബിഡിജെഎസ് ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

Recommended Video

cmsvideo
    ബിജെപിക്കെതിരെ വെള്ളാപ്പള്ളി: മുന്നണിമാറ്റം എപ്പോള്‍? | Oneindia Malayalam

    തിരുവനന്തപുരം: എന്‍ഡിഎ മുന്നണിയില്‍നിന്ന് പുറത്തുവരാന്‍ ബിഡിജെഎസ് ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിലായിരുന്നു നിര്‍ണായക കൂടിക്കാഴ്ച. ബിഡിജെഎസ് ഇടത്തേക്ക് വരികയാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം വെള്ളാപ്പള്ളി സൂചിപ്പിച്ചു.

    ബിജെപിയെ വെള്ളാപ്പള്ളി വിമര്‍ശിച്ചു. ബിജെപി നേതൃത്വത്തില്‍ എന്‍ഡിഎ കേരളത്തില്‍ ഒരുകാലത്തും അധികാരത്തില്‍ വരാന്‍ പോകുന്നില്ല. കേരളത്തില്‍ എന്‍ഡിഎ ഇല്ല. താന്‍ മനസുകൊണ്ട് ഇടതുപക്ഷമാണ്. പിണറായി വിജയന്‍ അടുത്ത തിരഞ്ഞെടുപ്പിന് ശേഷവും മുഖ്യമന്ത്രിയാകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

    vellappally


    ആരും കൂടെ വേണ്ടെന്നാണ് ബിജെപിയുടെ നിലപാട്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും. പിണറായി വിജയന്‍ ഇഷ്ടമുള്ള നേതാവാണ്. ഞങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിട്ടില്ല. എല്‍ഡിഎഫും യുഡിഎഫും ഇടം നല്‍കാത്തതിനാലാണ് എന്‍ഡിഎ മുന്നണിയിലേക്ക് പോയത്. ചര്‍ച്ച ചെയ്ത കാര്യങ്ങളെല്ലാം പറയാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

    കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബിഡിജെഎസ് തീരുമാനിച്ചിരുന്നു. ബിജെപിയുമായി യാതൊരു സഹകരണവും വേണ്ടെന്നാണ് വെള്ളാപ്പള്ളിയുടെ നിര്‍ദ്ദേശം. ബിജെപി വാഗ്ദാനം ചെയ്ത സ്ഥാനങ്ങളൊന്നും നല്‍കാതായതോടെയാണ് വെള്ളാപ്പള്ളി മുന്നണി വിടാന്‍ തീരുമാനിച്ചതെന്നാണ് സൂചന.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+