കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽഡിഎഫ് നന്ദി പറയേണ്ടത് സുകുമാരൻ നായരോട്; സാഷ്ടാംഗം നമസ്ക്കരിക്കണമെന്ന് വെള്ളാപ്പള്ളി

Google Oneindia Malayalam News

കൊച്ചി: എൻഎസിഎസിനെ പരിഹസിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ഉപതിരഞ്ഞെടുപ്പിലെ വിജയത്തിൽ എൽഡിഎഫ് നന്ദി പറയേണ്ടത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരോടാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ജയിച്ച രണ്ട് ഇടത് സ്ഥാനാർത്ഥികൾ പുഷ്പ്ഹാരവുമായി ചങ്ങനാശേരിയിൽ ചെന്ന് സുകുമാരൻ‌ നായർക്ക് മാലയിച്ച് കാലിൽ സാഷ്ടാംഗം നമസ്ക്കരിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

 താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ പി ജയരാജനോ? അന്വേഷണം വേണമെന്ന് പികെ ഫിറോസ്! താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ പി ജയരാജനോ? അന്വേഷണം വേണമെന്ന് പികെ ഫിറോസ്!

ഇനിയും ഇതുപോലുള്ള പ്രസ്താവനകൾ നടത്തി എൽഡിഎഫിനെ സഹായിക്കണമെന്നും ആവശ്യപ്പെടണം. അദ്ദേഹമില്ലെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ ഈ രണ്ട് സീറ്റും ലഭിക്കില്ലായിരുന്നുവെള്ളം വെള്ളാപ്പള്ളി പറഞ്ഞു. സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന വിഎസിന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വട്ടിയൂർക്കാവ് തങ്ങളുടെ വത്തിക്കാൻ

വട്ടിയൂർക്കാവ് തങ്ങളുടെ വത്തിക്കാൻ

വട്ടിയൂർക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തിരഞ്ഞഎടുപ്പ് ഫലമെന്ന് റിസൾട്ട് വന്നതിന് തൊട്ടു പിന്നാലെ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. വട്ടിയൂർക്കാവും കോന്നിയുമുൾപ്പെടെ ചില മണ്ഡലങ്ങൾ തങ്ങളുടേതാണെന്ന് പറഞ്ഞ് ചിലർ ഊറ്റം കൊണ്ടു. ആ അഹങ്കാരത്തിന് ജനം കൊടുത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും വെള്ളാപ്പള്ളി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

കോൺഗ്രസ് എൻഎസ്എസിന്റെ കുഴിയിൽ

കോൺഗ്രസ് എൻഎസ്എസിന്റെ കുഴിയിൽ


കോൺഗ്രസ് എൻഎസ്എസിന്റെ കുഴിയിൽ വീണു. ഒരു സമുദായത്തിന്റെ തടവറയിൽ നിന്ന് ഒരു പാർട്ടിക്ക് പ്രവർത്തിക്കാനാകില്ല. കോൺഗ്രസുകാരുടെ തലയിൽ തലച്ചോറില്ല. ജനവികാരം മനസിലാക്കണമെന്നും. കെപിസിസി പ്രസി‍ഡന്റ് വെറും സീറോ ആണെന്നും ഈ പണി അവസാനിപ്പിച്ച് വെറെ പണിക്ക് പോകുന്നതാണെന്നും രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച എൽഡിഎഫ് സുകുമാരൻ നായരോടാണ് നന്ദി പറയേണ്ടതെന്ന പ്രസ്താവനയുമായി രംഗത്ത് എത്തിയത്.

എൻഎസ്എസ് ഒരു പാർട്ടിയെയും പിന്തുണച്ചില്ല

എൻഎസ്എസ് ഒരു പാർട്ടിയെയും പിന്തുണച്ചില്ല


എന്നാൽ ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ഒരു പാര്‍ട്ടിയെയും പിന്തുണച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ജിശരിദൂര നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്നാണ് പറഞ്ഞത്. ഇതിന്റെ ഭാഗമായി എല്‍ഡിഎഫിനോ യുഡിഎഫിനോ ബിജെപിക്കോ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ പറഞ്ഞിട്ടില്ലന്നും സുകുമാരന്‍ നായര്‍ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

Recommended Video

cmsvideo
അയ്യപ്പന് പ്രിയം പിണറായിയുടെ പാര്‍ട്ടിയോട്
കോൺഗ്രസിന്റെ പ്രതിഷേധം

കോൺഗ്രസിന്റെ പ്രതിഷേധം

വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ശാസ്തമംഗലത്തെ എന്‍എസ്എസ് ഓഫിസിനു നേരേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാണകം എറിഞ്ഞ സംഭവം ഉണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ശാസ്തമംഗലം സ്വദേശിയായ മധുസൂദനനെ പോലീസ് പിടികൂടി. ഓഫീസിന് രാവിലെ മുതല്‍ പൊലീസ് സംരക്ഷണമുണ്ടായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിന്റെ തോല്‍വി അറിഞ്ഞയുടന്‍ ഇയാള്‍ എന്‍എസ്എസ് ഓഫിസിനു നേരേ ചാണകം എറിയുകയായിരുന്നു. പോലീസ് പിടിച്ച ഇയാളെ ഉടന്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

English summary
Vellappally Nadesan against NSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X