'ബിജിമോള്‍ക്ക് ഭ്രാന്ത്'; വെള്ളാപ്പള്ളി ബിജെപിക്ക് ബാധ്യതയാകുന്നു
ഇടുക്കി: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ജനങ്ങളെ തങ്ങളില്‍ നിന്നും അകറ്റുന്ന പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളി നടേശന്‍ ബിജെപിക്ക് ബാധ്യതയാകുന്നു. ഇടുക്കിയില്‍ ഏറെ ജനപിന്തുണയുള്ള എം എം മണിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശനം നടത്തിയതിന് പിന്നാലെ മറ്റൊരു ഇടതുപക്ഷ നേതാവ് ഇ എസ് ബിജിമോളെ അധിക്ഷേപിച്ചും വെള്ളാപ്പള്ളിയുടെ പരാമര്‍ശം.
ബിജിമോള്‍ എംഎല്‍എയ്ക്ക ഭ്രാന്താണ്. സ്ത്രീപീഡന നിരോധന നിയമം നിലവിലില്ലായിരുന്നെങ്കില്‍ ബിജിമോളെ കൊക്കയില്‍ തള്ളേണ്ട കാലം കഴിഞ്ഞെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയം മുണ്ടക്കയത്ത് മൈക്രോഫിനാന്‍സ് വായ്പാ വിതരണ ചടങ്ങ് നടന്ന വേദില്‍ പ്രസംഗിക്കവെയാണ് വെള്ളാപ്പള്ളിയുടെ ബിജെമോളെ അധിക്ഷേപിച്ച് പ്രസംഗിച്ചത്.
വിഎം സുധീരനെയും വെള്ളാപ്പള്ളി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. വെള്ളാപ്പള്ളിയാണ് തന്നെ സമുദായ നേതാവാക്കിയത്. ആരോപണ വിധേയരായ അഞ്ച് മന്ത്രിമാരെ മാറ്റി നിര്‍ത്താന്‍ പറഞ്ഞ സുധീരന് ഇപ്പോള്‍ അവര്‍ക്ക് തെരഞ്ഞെടുപ്പ് പ്രചരണം നടത്തേണ്ട അവസ്ഥയിലാണ്. ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റും സുധീരന്‍ ലോ കമാന്റുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞദിവസം ഉടുമ്പന്‍ചോലയിലെ സി പി എം സ്ഥാനാര്‍ഥി എം എം മണിക്കേതിരെയും വെള്ളാപ്പള്ളി മോശം പരാമര്‍ശം നടത്തിയിരുന്നു. കരിങ്കുരങ്ങിന്റെ നിറമുള്ള മണിയെ വിജയിപ്പിക്കണോ എന്ന് ഈഴവ സമൂഹം ആലോചിക്കണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. എന്‍ഡിഎയുടെ ഭാഗമായി തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുന്നയാളാണ് വെള്ളാപ്പള്ളി. അതുകൊണ്ടുതന്നെ ജനകീയ നേതാക്കളെ വിമര്‍ശിക്കുന്നത് എന്‍ഡിഎയ്ക്ക് ദോഷം ചെയ്യുമെന്ന് ബിജെപി നേതൃത്വം മുന്നറിയിപ്പു നല്‍കുന്നു.












Click it and Unblock the Notifications