കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഎസ്എസ് കോപ്പു കൂട്ടുന്നത് കലാപത്തിന്; സവർണ്ണരെ കൈവിട്ട് സഹായിച്ചതിന്റെ ഫലം സർക്കാർ അനുഭവിക്കുന്നു

Google Oneindia Malayalam News

ആലപ്പുഴ: ശബരിമല വിഷത്തിൽ എൻഎസ്എസ് കലാപത്തിന് ശ്രമിക്കുകയാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിശ്വാസ സംരക്ഷണമല്ല ഇവിടെ നടക്കുന്നതെന്നും സവർണ്ണരെ അകമഴിഞ്ഞ് സഹായിച്ചതിന്റെ ഫലമാണ് സർ‍ക്കാർ ഇപ്പോൾ അനുഭവിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതി വിധി നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

<strong>ഏകസിവിൽ കോഡിനായി ക്ഷേത്രതാൽപ്പര്യങ്ങൾ ബലികഴിക്കാൻ അനുവദിക്കില്ല: രാഹുൽ ഈശ്വർ</strong>ഏകസിവിൽ കോഡിനായി ക്ഷേത്രതാൽപ്പര്യങ്ങൾ ബലികഴിക്കാൻ അനുവദിക്കില്ല: രാഹുൽ ഈശ്വർ

ഇത്തരമൊരു വിധിയിലൂടെ സമൂഹത്തില്‍ വേര്‍ത്തിരിവുണ്ടായെന്ന് പറഞ്ഞ വെള്ളാപ്പള്ളി സമരത്തില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിനെ എതിര്‍ക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച്കൊണ്ടുള്ള സുപ്രീംകോടതി വിധിയെ മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമനിർവഹണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു സംഘടനകളെ മുഴുവൻ വിളിച്ച് കൂടിയാലോചിച്ച് അല്ല സമരം നടക്കുന്നത്. അതുകൊണ്ട് തന്നെ നടക്കുന്നത് വെറും സവർണ സമരം മാത്രമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സമരത്തിന് രാജകുടുംബമില്ല

സമരത്തിന് രാജകുടുംബമില്ല

അതേമയം ശബരിമല പ്രക്ഷേപത്തിൽ നിന്ന് പിൻമാറുന്നതായി പന്തളം മുൻ രാജകുടുംബം വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ കൊടിക്ക് കീവിൽ നിന്ന് പ്രതിഷേധിക്കാൻ തങ്ങളെ കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബാംഗവും ട്രസ്റ്റ് പ്രസിഡന്റുമായ ശശികുമാര വര്‍മ്മയാണ് മുന്‍ രാജകുടുംബത്തിനുവേണ്ടി നിലപാട് വ്യക്തമാക്കിയത്. സമരത്തെ പിന്തുണയ്ക്കാനോ പ്രക്ഷോഭത്തില്‍ പങ്കെടുക്കാനോ കൊട്ടാരത്തിനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം വനിത പോലീസ് നിമയമനവുമായി ബന്ധപ്പെട്ട ദേവസ്വം ബോർഡിന്റെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

വിധി പുനഃപരിശോധിക്കണം

വിധി പുനഃപരിശോധിക്കണം


എന്നാൽ സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പന്തളം രാജകുടുംബം ഹരജി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 15ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന ലോങ് മാര്‍ച്ച് നടക്കാനിരിക്കെയാണ് പന്തളം രാജകുടുംബം തങ്ങളുടെ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. തന്ത്രി- രാജ കുടുംബങ്ങളെ അണിനിരത്തി സെക്രട്ടേറിയറ്റ് പടിക്കൽ പ്രക്ഷേപം സംഘടിപ്പിക്കാനായിരുന്നു ബിജെപിയുടെ നീക്കം. ബിജെപിയുടെ നീക്കത്തിന് രാജകുടുംബം പിന്മാറിയതോടെ വൻ തിരിച്ചടി കിട്ടിയിരിക്കുകയാണ്. കെപിഎംഎസും എസ്എൻഡിപിയും നേരത്തെ തന്നെ സമര പരിപാടികളിൽ നിന്ന് പിന്മാറിയിരുന്നു.

സാംസ്കാരിക നായകരും രംഗത്ത്

സാംസ്കാരിക നായകരും രംഗത്ത്


ശബരിമല സുപ്രീംകോടതി വിധിക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളെ വിമര്‍ശിച്ച് സാംസ്‌ക്കാരിക നായകരും രംഗത്തെത്തിയിരുന്നു. ആചാരസംരക്ഷണത്തിനുവേണ്ടി ഇപ്പോള്‍ നടക്കുന്ന ‘നാമജപ പ്രാര്‍ത്ഥനായജ്ഞം' സവര്‍ണ്ണ മേല്‍ക്കോയ്മയും സ്ത്രീവിരുദ്ധതയുമെല്ലാം തിരിച്ചുകൊണ്ടുവരാനുള്ള ഹീനശ്രമങ്ങളാണെന്നും പിന്നിട്ട അപമാനങ്ങളുടെയും വിവേചനങ്ങളുടെയും ചരിത്രത്തിലേക്ക് തിരിഞ്ഞുനടക്കണമോയെന്നത് കേരളത്തിലെ സ്ത്രീകള്‍ ആലോചിക്കണമെന്നും സാംസ്ക്കാരിക നായർ ചോദിക്കുന്നു.

സവർണ്ണ മേൽക്കോയ്മയും സ്ത്രീ വിരുദ്ധതയും തിരിച്ചുകൊണ്ടുവരും

സവർണ്ണ മേൽക്കോയ്മയും സ്ത്രീ വിരുദ്ധതയും തിരിച്ചുകൊണ്ടുവരും


ആചാരസംരക്ഷണത്തിനുവേണ്ടി ഇപ്പോള്‍ നടക്കുന്ന ‘നാമജപ പ്രാര്‍ത്ഥനായജ്ഞം' സവര്‍ണ്ണ മേല്‍ക്കോയ്മയും സ്ത്രീവിരുദ്ധതയുമെല്ലാം തിരിച്ചുകൊണ്ടുവരാനുള്ള ഹീനശ്രമങ്ങളാണ്. കേരളീയ നവോത്ഥാനത്തെതന്നെ പരിഹസിക്കലാണ്. നിയമവാഴ്ചയ്ക്കുണ്ടാകുന്ന ചെറിയ പോറലുകള്‍പോലും ആധുനികമാനവിക മൂല്യങ്ങളെ മാത്രമല്ല, ജീവിതത്തെത്തന്നെ റദ്ദാക്കുന്ന മഹാവിപത്തുകളിലേക്കാവും നയിക്കുക. നാം ജാഗ്രതയോടെ ഈ ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും എം.ജി.എസ്. നാരായണന്‍, ആനന്ദ്, സാറാ ജോസഫ്, കെ.വേണു, സക്കറിയ, ബി.ആര്‍.പി. ഭാസ്‌ക്കര്‍, എം.എന്‍. കാരശ്ശേരി, കെ.ജി.ശങ്കരപ്പിള്ള, സി.ആര്‍. പരമേശ്വരന്‍, കെ.അരവിന്ദാക്ഷന്‍, കെ.ആര്‍.മീര, ജോയ് മാത്യു, ശാരദക്കുട്ടി, പി. ഗീത, എം. ഗീതാനന്ദന്‍, സണ്ണി കപിക്കാട്, ജെ.രഘു, കല്‍പ്പറ്റ നാരായണന്‍, സാവിത്രി രാജീവന്‍, മൈത്രേയന്‍, ടി.ടി.ശ്രീകുമാര്‍, സി.വി.ബാലകൃഷ്ണന്‍, ഡോ.ഏ.കെ. ജയശ്രീ, പി. സുരന്ദേരന്‍, കെ. കരുണാകരന്‍, പി.എന്‍. ഗോപികൃഷ്ണന്‍, അന്‍വര്‍ അലി, കെ.സഹദേവന്‍, പി.പി.രാമചന്ദ്രന്‍, കെ.ഗരീഷ്‌കുമാര്‍, മുരളിവെട്ടത്ത് തുടങ്ങിയർ ചേർന്ന് ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

English summary
Vellappally Nadesan's comment about Sabarimala protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X