കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ 'എടാ... പോടാ' ശൈലി മാറണം, ഹിന്ദുക്കളെ സ്ഥാനാർത്ഥികളാക്കണമെന്ന് വെള്ളാപ്പള്ളി!

Google Oneindia Malayalam News

ആലപ്പുഴ: എൽഡിഎഫിന്റെ എടോ പോടോ ശാലി മാറണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അരൂരും കൊന്നിയിലും ഹിന്ദു സ്ഥാനാർത്ഥികൽ മത്സരിക്കണം. നേതാക്കൾ ജനങ്ങളോട് വിനീത വിധേയരായി പെരുമാറണമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. അരൂരിൽ ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നത് മര്യാദയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

<strong>പാലാരിവട്ടം പാലം; നിർമ്മാണം ദേശീയ പാത അതോറിറ്റിയുടെ അനുമതിയില്ലാതെ, സുരക്ഷ പരിശോധനയും നടന്നില്ല...</strong>പാലാരിവട്ടം പാലം; നിർമ്മാണം ദേശീയ പാത അതോറിറ്റിയുടെ അനുമതിയില്ലാതെ, സുരക്ഷ പരിശോധനയും നടന്നില്ല...

സംഘടനാപരമായി എല്‍ഡിഎഫിന് ശക്തിയുണ്ടെങ്കിലും ശൈലി മാറ്റിപിടിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെയും പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്കാണ് എല്ലാവരുടെയും കണ്ണുകള്‍. ഇതിനിടയിലാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

സ്ഥാനാർത്ഥി നിർ‌ണ്ണയത്തിന്റെ തിരക്കിൽ

സ്ഥാനാർത്ഥി നിർ‌ണ്ണയത്തിന്റെ തിരക്കിൽ

മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ തിരക്കുകളിലാണ്. ചൊവ്വാഴ്ച എല്‍ഡിഎഫ് യോഗം ചേരാനാണ് പാര്‍ട്ടി തീരുമാനം. യുഡിഎഫും അടുത്ത രണ്ടു ദിവസങ്ങളിലായി യോഗം ചേരും. ബിജെപിയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചൂടിലാണ് ഉള്ളത്. പാര്‍ട്ടി കോര്‍ കമ്മിറ്റി ഇന്നു ചേരാനാണ് തീരുമാനം. ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ്,മഞ്ചേശ്വരം,കോന്നി എന്നിവിടങ്ങളിലാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത്. അതിനാല്‍ ഇവിടങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

മുന്നണികൾ വിജയ പ്രതീക്ഷയിൽ

മുന്നണികൾ വിജയ പ്രതീക്ഷയിൽ

മഞ്ചേശ്വരത്ത് എല്ലാ പാര്‍ട്ടികളും നേരത്തെതന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. മൂന്നു മുന്നണികളും വലിയ വിജയപ്രതീക്ഷകളാണ് കാത്തുസൂക്ഷിക്കുന്നത്. അരൂരിലാണ് വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. അതേസമയം വട്ടിയൂർക്കാവിൽ യുഡിഎഫിൽ കലാപം ഉടലെടുക്കുന്നുവെന്നാണ് സൂചന. പത്മജ വേണുഗോപാൽ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പത്മജയെ നിർ‌ത്തരുതെന്ന് കെ മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്.

പത്മജ വേണ്ട

പത്മജ വേണ്ട

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ തന്‍റെ കുടുംബത്തിൽ നിന്ന് സ്ഥാനാർഥി വേണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നായിരുന്നു കെ മുരളീധരൻ പറഞ്ഞത്. പത്മജയെ നിർത്തിയാൽ കുടുംബവാഴ്ച എന്ന ആരോപണം ഉയരുമെന്നാണ് അദ്ദേഹം പറഞ്ഞത്. വട്ടിയൂർക്കാവിലേക്ക് തനിക്ക് പ്രത്യേക നോമിനിയില്ല. വേദനയോടെയാണ് വട്ടിയൂർക്കാവ് മണ്ഡലം വിട്ടതെന്നും അദ്ദേഹം പറഞ്ഞുരുന്നു.

വട്ടിയൂർക്കാവിൽ കുമ്മനമോ?

വട്ടിയൂർക്കാവിൽ കുമ്മനമോ?


ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്. കുമ്മനം സ്ഥാനാര്‍ഥിയാകണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. വട്ടിയൂര്‍കാവില്‍ മത്സരിക്കുന്നതിന് കുമ്മനത്തിനോ ആര്‍എസ്എസ് നേതൃത്വത്തിനോ താല്‍പര്യം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇന്നല ജില്ലാ സെക്രട്ടറി നേരിട്ടു കണ്ട് കുമ്മനത്തോട് സ്ഥാനാര്‍ഥിയാവണമെന്ന് ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

കുമ്മനത്തെ വേണ്ടെന്ന് ആർഎസ്എസ്

കുമ്മനത്തെ വേണ്ടെന്ന് ആർഎസ്എസ്


തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ത്തന്നെ കുമ്മനം മത്സരിക്കേണ്ട എന്ന നിലപാടാണ് ആര്‍എസ്എസ് നേതൃത്വം എടുത്തിരുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തവണ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടത് ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്കായിരുന്നു. ഒ രാജഗോപാൽ‌ 15000 വോട്ടുകൾക്ക് പരാജയപ്പെട്ട സ്ഥലത്തായിരുന്നു. കുമ്മനം ലക്ഷം വോട്ടുകൾക്ക് പരാജയപ്പെട്ടത്.

English summary
Vellappally Nadesan's statement about byelection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X