പിണറായിയുടെ ചോരയ്ക്ക് വേണ്ടി ദാഹിക്കുന്ന ആളാണ് വിഎസ്; വെള്ളാപ്പള്ളി ഇവിടൊക്കെ തന്നെ ഉണ്ട്!
വിഎസിനെ കുറ്റപ്പെടുത്തിയും പിണറായി വിജയനെ കുറിച്ച് പുകഴ്ത്തിയുമാണ് വെള്ളാപ്പള്ളി സംസാരിച്ചത്.
ആലപ്പുഴ: വിഎസ് അച്യുതാനന്ദനെതിരെ വീണ്ടും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലാവ്‌ലിന്‍ കേസ് മുതല്‍ പിണറായി വിജയന്റെ ചോരയ്ക്ക് വേണ്ടി ദാഹിക്കുന്നയാളാണ് വിഎസ് അച്യുതാനന്ദനെന്ന് വെള്ളാപ്പള്ളി നടേശന്‍.
വിഎസിനെ കുറ്റപ്പെടുത്തിയും പിണറായി വിജയനെ കുറിച്ച് പുകഴ്ത്തിയുമാണ് വെള്ളാപ്പള്ളി സംസാരിച്ചത്. കരുത്തനായ നേതാവാണ് പിണറായി വിജയന്‍. ശക്തനായ ഭരണാധികാരിയാണെന്ന് തെളിയിച്ച ഭരണാധികാരി കൂടിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ പോലീസ് നയത്തെ കുറിച്ച് ആക്ഷേപമില്ലെന്നും വെള്ളാപ്പള്ളി കൂട്ടി ചേര്‍ത്തു. മൈക്രോ ഫിനാന്‍സ് കേസില്‍ വിജിലന്‍സ് അന്വേഷണം ശക്തമായി മുന്നോട്ടുപോകവെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെയും മുന്നോട്ട് വന്നിരുന്നു. പിണറായി വിജയന്‍ ശക്തനായ മുഖ്യമന്ത്രിയാണെന്നും ഇപ്പോഴാണ് കേരളത്തിന് ഒരു മുഖ്യമന്ത്രി ഉണ്ടായതെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി.












Click it and Unblock the Notifications