വനിതാ മതിലിനൊപ്പം നിന്നില്ലെങ്കില്‍ തുഷാറിന് എസ്എന്‍ഡിപിക്ക് പുറത്ത് പോവേണ്ടി വരുമെന്ന് വെള്ളാപള്ളി

ആലപ്പുഴ: വനിതാ മതിലിനോട് നിസ്സഹകരണം തുടരുന്ന തുഷാര്‍ വെള്ളാപ്പള്ളിക്ക് താക്കീതുമായി വെള്ളാപ്പള്ളി നടേശന്‍. വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കില്‍ എസ്എന്‍ഡിപിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമെന്നാണ് സംഘടന ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി ഇന്ന് ആലപ്പുഴയില്‍ വ്യക്തമാക്കിയത്.
ബിഡിജെഎസ് ഇതുവരെ വനിതാ മതിലിനെ എതിര്‍ത്തിട്ടില്ല. ആണത്തവും മാന്യതയുമുണ്ടായിരുന്നെങ്കില്‍ മുഖമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കണമായിരുന്നെന്നും വെള്ളാപള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.ബിജെപി ഉള്‍പ്പടേയുള്ള ഹൈന്ദവ പശ്ചാത്തലമുള്ള സംഘടനകളേയും ഒപ്പം ഇതരമതസംഘടനകളേയും നവോത്ഥാനകൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
വനിതാ മതിലിനോട് വെള്ളാപ്പള്ളി നടേശന്‍ തുടക്കത്തില്‍ തന്നെ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും മകനും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപിക്കൊപ്പം ചേര്‍ന്ന് വനിതാ മതിലിനെ എതിര്‍ത്ത് വരികയായിരുന്നു.












Click it and Unblock the Notifications