കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോള്‍ ശബരിമല യുവതി പ്രവേശനം വേണ്ട!! ഇടത് തോല്‍വിയുടെ ഉത്തരവാദി മുഖ്യമന്ത്രി അല്ല: വെളളാപ്പളളി

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന എല്‍ഡിഎഫ് അവലോകനത്തിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുപ്രീം കോടതി വിധി നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ട്. എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവെയ്ക്കേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

vellappallypin

തോല്‍വിയില്‍ ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം ഉണ്ട്. ശബരിമലയില്‍ യുവതി പ്രവേശനം ഇപ്പോള്‍ വേണ്ടതില്ല. സുപ്രീം കോടതിയുടെ അന്തിമ വിധി വരും വരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇടത് മുന്നണിക്ക് തിരിച്ചുവരാന്‍ കഴിയണമെങ്കില്‍ പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

<strong>അമിത് ഷാ അധ്യക്ഷ പദവി ഒഴിയില്ല!! വന്‍ നീക്കവുമായി ബിജെപി!! ലക്ഷ്യം മൂന്ന് സംസ്ഥാനങ്ങള്‍</strong>അമിത് ഷാ അധ്യക്ഷ പദവി ഒഴിയില്ല!! വന്‍ നീക്കവുമായി ബിജെപി!! ലക്ഷ്യം മൂന്ന് സംസ്ഥാനങ്ങള്‍

സിപിഎം വോട്ടുകള്‍ ശബരിമല വിഷയത്തിന്‍റെ പേരില്‍ ചോര്‍ന്നെന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ്. ശബരിമല സ്ത്രീപ്രവേശനം ലിംഗനീതിയുടേതാണെന്ന നിലപാട് തുടരുമെന്നും അതേസമയം കോടതി വിധി നടപ്പാക്കാന്‍ ഇനി എടുത്ത് ചാടി ആവേശം കാണിക്കേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം ശബരിമല കയറാന്‍ സംരക്ഷണം ആവശ്യപ്പെട്ട് സ്ത്രീകള്‍ സമീപിച്ചാല്‍ പോലീസ് സംരക്ഷണം നല്‍കാനാണ് സര്‍ക്കാര്‍ തിരുമാനം.

<strong>രാഹുല്‍ ഗാന്ധി ഔട്ട്? രക്ഷക പ്രിയങ്ക ഗാന്ധി മാത്രം!! ബിഹാറില്‍ പ്രിയങ്കയ്ക്കായി മുറവിളി</strong>രാഹുല്‍ ഗാന്ധി ഔട്ട്? രക്ഷക പ്രിയങ്ക ഗാന്ധി മാത്രം!! ബിഹാറില്‍ പ്രിയങ്കയ്ക്കായി മുറവിളി

<strong>തിരഞ്ഞെടുപ്പിന് പിന്നാലെ ബാങ്കില്‍ നിന്ന് പണം അപ്രത്യക്ഷമായി!! കര്‍ണാടക സര്‍ക്കാരിനെതിരെ കര്‍ഷകര്‍</strong>തിരഞ്ഞെടുപ്പിന് പിന്നാലെ ബാങ്കില്‍ നിന്ന് പണം അപ്രത്യക്ഷമായി!! കര്‍ണാടക സര്‍ക്കാരിനെതിരെ കര്‍ഷകര്‍

English summary
Vellappally natesan about lfd failure and sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X