വെള്ളാപ്പള്ളി വകയും 'കുലംകുത്തി' പ്രയോഗം... ലക്ഷ്യം വച്ചത് സുധീരനേയോ?
ആലപ്പുഴ: 'കുലംകുത്തി' എന്ന പ്രയോഗം മലയാളി ഏറെ നാള്‍ വിവാദമായി ആഘോഷിച്ചതാണ്. ഒഞ്ചിയത്ത് പാര്‍ട്ടി വിട്ടവരെ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിളിച്ചതായിരുന്നു അത്. പിന്നീട് ടിപി ചന്ദ്രശേഖരന്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടതിന് ശേഷം പോലും പിണറായി ആ പ്രയോഗം ആവര്‍ത്തിച്ചു.
എന്നാല്‍ അന്നത്തെ പിണറായിയുടെ 'പ്രയോഗം' ഇപ്പോള്‍ എടുത്ത് ഉപയോഗിച്ചിരിയ്ക്കുന്നത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. ലക്ഷ്യംവച്ചത് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനേയും.

കഴിഞ്ഞ 18 വര്‍ഷമായി സുധീരന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നാണ് വെള്ളാപ്പള്ളി നടേശന്റെ ആരോപണം. സ്വന്തം സമുദായത്തിലെ കുലംകുത്തികളാണ് തന്റെ ശത്രുക്കള്‍ എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ തൊഴിലാളികളെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ മരിച്ച നൗഷാദിനെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ വെള്ളാപ്പള്ളി നടേശന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേയും വിഎം സുധാരന്‍ രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications