കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയിയുടെ ജന്മദിനത്തില്‍ വെള്ളാപ്പള്ളി-അമിത് ഷാ ചര്‍ച്ച?

Google Oneindia Malayalam News

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലത്തെത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷാ വെള്ളാപ്പള്ളി നടേശനുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ജന്മദിനാഘോഷ ചടങ്ങില്‍ അമിത് ഷാ ആയിരുന്നു മുഖ്യാതിഥി.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി എന്നാണ് വിവരം. എന്നാല്‍ ഇവര്‍ എന്തെല്ലാം കാര്യങ്ങള്‍ ആണ് ചര്‍ച്ച ചെയ്തത് എന്നത് സംബന്ധിച്ച് വാര്‍ത്തകളൊന്നും പുറത്ത് വന്നിട്ടില്ല.

Vellappally Natesan

നാല്‍പത്തിയഞ്ച് മിനിട്ട് നീണ്ടു നിന്നു കൂടിക്കാഴ്ച എന്നാണ് വിവരം. ചര്‍ച്ചയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും പങ്കെടുത്തു എന്നാണ് പറയപ്പെടുന്നത്. പക്ഷേ ഇങ്ങനെ ഒരു കൂടിക്കാഴ്ചയുടെ വാര്‍ത്ത വെള്ളാപ്പള്ളി നടേശന്‍ നിഷേധിച്ചിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയും ബിജെപിയും കൈകോര്‍ക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ കൂടിക്കാഴ്ച. കോണ്‍ഗ്രസ്സുമായും സിപിഎമ്മുമായും അകല്‍ച്ചയിലായ എസ്എന്‍ഡിപി ബിജെപിയുമായ സഖ്യമുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നതായി നേരത്തേയും വാര്‍ത്തകളുണ്ടായിരുന്നു.

English summary
SNDP General Secretary Vellappaly Natesan had a meeting with BJP President Amit Shah at Amruthapuri- report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X