കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് മുഖ്യമന്ത്രിയോട് വരേണ്ടെന്ന് പറഞ്ഞു? വെള്ളാപ്പള്ളി വ്യക്തമാക്കുന്നു

Google Oneindia Malayalam News

കണിച്ചുകുളങ്ങര: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ട വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പ്രധാനമന്ത്രിയേയും ബിജെപിയേയും ആണ് കോണ്‍ഗ്രസ് ഈ വിഷയത്തില്‍ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത്.

എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ വാക്ക് പാലിച്ചിരിയ്ക്കുകയാണ്. പ്രതിമ അനാച്ഛാദനത്തിന് ശേഷം സത്യം വെളിപ്പെടുത്തും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ആ സത്യം വെള്ളാപ്പള്ളി വെളിപ്പെടുത്തിയിരിയ്ക്കുന്നു.

പറഞ്ഞത് താന്‍ തന്നെ

പറഞ്ഞത് താന്‍ തന്നെ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ആവശ്യപ്പെട്ടത് താന്‍ തന്നെയാണെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. അതിന് കാരണവും ഉണ്ടത്രെ.

അലങ്കോലമാകാതിരിയ്ക്കാന്‍

അലങ്കോലമാകാതിരിയ്ക്കാന്‍

ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് അലങ്കോലമാകാതിരിയ്ക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നാണ് വാദം. മുഖ്യമന്ത്രി പങ്കെടുത്താല്‍ ചടങ്ങ് എങ്ങനെയാണ് അലങ്കോലമാകുക എന്ന ചോദ്യം പ്രസക്തമാണ്.

ക്ഷണിച്ചതും ഒഴിവാക്കിയതും

ക്ഷണിച്ചതും ഒഴിവാക്കിയതും

എസ്എന്‍ ട്രസ്റ്റുമായി ബന്ധമുള്ള സമിതിയാണ് പ്രതിമ സ്ഥാപിച്ചതെന്ന് വെള്ളാപ്പള്ളി പറയുന്നു. സമിതിയുടെ അഭ്യര്‍ത്ഥന പ്രകാരം മുഖ്യമന്ത്രിയെ ക്ഷണിച്ചത് താനാണ്. കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒഴിഞ്ഞ് നില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചതും താനാണെന്ന് വെള്ളാപ്പള്ളി പറയുന്നു.

എന്താണ് പ്രശ്‌നം

എന്താണ് പ്രശ്‌നം

സമത്വ മുന്നേറ്റ യാത്രയ്ക്കിടയില്‍ തനിയ്‌ക്കെതിരെ കേസ് എടുത്തതാണ് പ്രശ്‌നം എന്നാണ് വെള്ളാപ്പള്ളി പറയാതെ പറയുന്നത്. തനിയ്‌ക്കെതിരെ കേസ് എടുത്ത സാഹചര്യത്തില്‍ പല കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധമുണ്ടാകുമെന്നായിരുന്നത്രെ ഭയം.

കെപിസിസിയുടെ വിമര്‍ശനം

കെപിസിസിയുടെ വിമര്‍ശനം

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ സമത്വ മുന്നേറ്റ യാത്രയെ അതിരൂക്ഷമായാണ് വിമര്‍ശിച്ചിരുന്നത്. ഇതും പ്രതിഷേധമുണ്ടാക്കുമെന്ന് ഭയന്നിരുന്നത്രെ.

മുഖ്യമന്ത്രിയ്ക്ക് മോശമുണ്ടാകരുത്

മുഖ്യമന്ത്രിയ്ക്ക് മോശമുണ്ടാകരുത്

മുഖ്യമന്ത്രിയെ അപമാനിയ്ക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രിയ്ക്ക് മോശമായൊന്നും സംഭവിയ്ക്കരുതെന്ന് മാത്രമായിരുന്നു തന്റെ ആഗ്രഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആത്മാര്‍ത്ഥമായിത്തന്നെ

ആത്മാര്‍ത്ഥമായിത്തന്നെ

താന്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരം ആത്മാര്‍ത്ഥമായിത്തന്നെയാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് മാറി നിന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പക്ഷേ ഒടുവില്‍ മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ പ്രതികരണങ്ങള്‍ നടത്തിയിരുന്നു.

പ്രശ്‌നമുണ്ടാക്കിയത് കോണ്‍ഗ്രസ്

പ്രശ്‌നമുണ്ടാക്കിയത് കോണ്‍ഗ്രസ്

ഒരു വിവാദത്തിനും സാധ്യതയില്ലാത്ത പ്രതിമ അനാച്ഛാദനത്തെ വിവാദമാക്കിയത് കോണ്‍ഗ്രസ് നേതൃത്വമാണെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിയ്ക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിയ്ക്കുന്നു

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

English summary
Vellappally Natesan clarified the R Sankar Statue unveiling controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X