വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി
കൊച്ചി: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത്് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി ഹൈക്കോടതി. തുഷാര്‍ വെള്ളാപ്പള്ളി, ഡോ എം എന്‍ സ്വാമി എന്നിവരെയും അതാത് സ്ഥാനങ്ങളില്‍ നിന്ന് നീക്കിയിട്ടുണ്ട്. എസ് എന്‍ ഡി പി യോഗം പ്രസിഡന്റായിരുന്നു ഡോ എം എന്‍ സ്വാമി. വെള്ളാപ്പള്ളി നടേശന്റെ മകനായ തുഷാറിനെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് നീക്കിയിരിക്കുന്നത്.
എസ് എന്‍ ഡി പി വിമത വിഭാഗം സംഘടനയുടെ ഓഡിറ്റ് കണക്കുകള്‍ സമര്‍പ്പിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് ടി ആര് രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. നോണ്‍ ട്രേഡിങ് കമ്പനിയായ എസ് എന്‍ ഡി പി യോഗം തുടര്‍ച്ചയായി മൂന്ന് വര്‍ഷം രജിസ്ട്രര്‍ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകള്‍ ഹാജരാക്കിയില്ല എന്നാണ് വിമതര്‍ പറയുന്നത്.

ഇത് പ്രഥമദൃഷ്ട്യാ ശരിവെച്ച ഹൈക്കോടതി ഓഡിറ്റ് കണക്കുകള്‍ നല്‍കാത്തത് അയോഗ്യതയ്ക്ക് കാരണമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളാപ്പള്ളിയെ സ്ഥാനത്തുനിന്ന് നീക്കാന്‍ ഉത്തരവിട്ടത്. എസ് എന്‍ ഡി പി യോഗത്തിന് പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. 2013 മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷം വാര്‍ഷിക കണക്കുകളും റിട്ടേണുകളും സമര്‍പ്പിക്കുന്നതില്‍ ഭരണസമിതി വീഴ്ച വരുത്തി എന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.
ഇത് കമ്പനി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി, രജിസ്ട്രേഷന് വകുപ്പ് നല്കിയ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഭരണസമിതിയെ പിരിച്ചുവിട്ട് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കമ്പനി ആക്ടിന്റെ 164(2) പ്രകാരമാണ് വെള്ളാപ്പള്ളി അടക്കമുള്ളവരെ അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് എസ് എന്‍ ഡി പി യോഗം.
ഇതിലെ ഡയറക്ടര്‍മാരാണ് വെള്ളാപ്പള്ളിയും മകന് തുഷാര്‍ വെള്ളാപ്പള്ളിയും ഉള്‍പ്പെടെയുള്ളവര്‍. കമ്പനി ഡയറക്ടര്‍മാര്‍ക്ക് ഡിന് (ഡയറക്ടേഴ്സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) അക്കൗണ്ട് നിര്‍ബന്ധമാണ്. എന്നാല്‍, ഇവരുടെ ഡിന് അക്കൗണ്ടിന് സാധുതയില്ല എന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. നിലവിലെ ഭാരവാഹികള്‍ 2014 മുതല്‍ ഐജി രജിസ്ട്രേഷന് വാര്‍ഷിക അക്കൗണ്ട്സ് സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടില്ല.
മൂന്ന് വര്‍ഷം തുടര്‍ച്ചയായി സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടില്ലെങ്കില്‍ നടപടി എടുക്കാം എന്നതാണ് ചട്ടം. എന്നാല്‍ എസ്എന്‍ഡിപി യോഗം സര്‍ക്കാരിനെ സമീപിക്കുകയും ഫൈന്‍ അടക്കുകയുമായിരുന്നു. ഇതോടെ, യോഗത്തിന് സര്‍ക്കാര്‍ മാപ്പ് നല്കി തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് അന്തരിച്ച എഴുത്തുകാരന് എം കെ. സാനുവും എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതി ചെയര്മാന് അഡ്വ. എസ്. ചന്ദ്രസേനനും നല്കിയ റിട്ട് പെറ്റീഷനെ തുടര്‍ന്നാണ് ഈ നടപടി.
1996 മുതല്‍ എസ് എന്‍ ഡി പി യോഗത്തിന്റെ നിയന്ത്രണം കൈവശം വെച്ചിരുന്ന വെള്ളാപ്പള്ളിക്ക് നിയമപരമായി ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണിത്. നിലവിലെ ഭരണസമിതി അയോഗ്യരായതോടെ എസ് എന്‍ ഡി പി യോഗത്തിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിശ്ചയിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം വെള്ളാപ്പള്ളിയല്ലാതെ മറ്റൊരാള്‍ യോഗം നേതൃസ്ഥാനത്ത് വരും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications