കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈക്രോ ഫിനാന്‍സ് അഴിമതി; വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒതുക്കിത്തീര്‍ക്കുന്നു

മൈക്രോ ഫിനാന്‍സ് അഴിമതി; വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒതുക്കിത്തീര്‍ക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും സംഘടനയെയും പ്രതിരോധത്തിലാക്കിയ മൈക്രോ ഫിനാന്‍സ് അഴിമതിക്കേസ് സര്‍ക്കാര്‍ ഒതുക്കിത്തീര്‍ക്കുന്നതായി സൂചന. വെള്ളാപ്പള്ളി ഉള്‍പ്പെടെ ആരോപണ വിധേയരായ അഞ്ചു പേര്‍ക്കുമെതിരെ തെളിവുണ്ടെന്ന് വിജിലന്‍സ് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിരുന്നു.

വെള്ളാപ്പള്ളിക്കെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്ത നിലയിലാണ്. വ്യക്തമായ തെളിവുകള്‍ വെള്ളാപ്പള്ളിക്കെതിരെ കണ്ടെത്തിയിട്ടും അന്വേഷണ പുരോഗതിയില്ലാത്തത് എസ്.എന്‍.ഡി.പി യോഗത്തെ വരുതിക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെട്ടതുകൊണ്ടാണെന്നാണ് ആരോപണം.

vellappally-natesan-06-1507262335.jpg -Properties


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്ന വെള്ളാപ്പള്ളി അടുത്തകാലത്തായി മുഖ്യമന്ത്രിയെ പുകഴ്ത്തുന്നതും സ്ഥിരമായി സന്ദര്‍ശിക്കുന്നതും ശീലമാക്കിയിട്ടുണ്ട്. കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രിയില്‍ നിന്നും ഉറപ്പു വാങ്ങാനാണ് വെള്ളാപ്പള്ളിയുടെ നെട്ടോട്ടം.

പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് വായ്പയെടുത്ത 15.85 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് വിതരണം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഇത് എത്തേണ്ടിടത്ത് എത്തിയില്ല. ഈ തുക വിതരണം ചെയ്യപ്പെട്ടില്ലെന്നതിന് വിജിലന്‍സിന് തെളിവ് ലഭിച്ചിരുന്നു. ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചനയും സാമ്പത്തിക ക്രമക്കേടും നടന്നിട്ടുണ്ടെന്നു വ്യക്തമാണ്.

വിഎസ് അച്യുതാനന്ദന്‍ കേസിന്റെ പിറകെ കൂടിയിട്ടുണ്ടെങ്കിലും സര്‍ക്കാരിന് അനക്കമില്ലാത്ത സ്ഥിതിയാണ്. എന്‍എസ്ഡിപിയുടെ രാഷ്ട്രീയപ്പാര്‍ട്ടി ബിഡിജെഎസ്സിനെ എല്‍ഡിഎഫിലെത്തിച്ച് കേസില്‍ നിന്നും രക്ഷപ്പെടാമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതീക്ഷയെങ്കിലും ബിജെപി സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തതിനാല്‍ എന്‍ഡിഎയില്‍ തുടരാനാണ് പാര്‍ട്ടിയുടെ തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികളൊന്നും വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തില്ലെന്നതിനാല്‍ കേസില്‍ നിന്നും രക്ഷപ്പെടാമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

English summary
vellappally natesan micro finance case probe on slow track
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X