കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവിനെ നിന്ദിച്ചപ്പോള്‍ ആവിഷ്കാര സ്വാതന്ത്രം പറഞ്ഞവരാണ് അവാര്‍ഡ് പിന്‍വലിക്കുന്നത്; വെള്ളാപ്പള്ളി

Google Oneindia Malayalam News

കൊല്ലം: ലളിതകലാ അക്കാദമി പുരസ്കാരം നേടിയ കാര്‍ട്ടുണിനെ ചൊല്ലിയുള്ള വിവാദത്തല്‍ സിപിഎമ്മിനും സര്‍ക്കാറിനുമെതിരെ പരോക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ ഗുരുദേവന്‍റെ കഴുത്തില്‍ കയറിട്ട് നിന്ദിച്ചപ്പോള്‍ ആവിഷ്കാര സ്വാതന്ത്രം എന്ന് പറഞ്ഞവര്‍ ബിഷപ്പിനെതിരായ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ മതത്തെ തൊട്ടുള്ള ആവിഷ്കാര സ്വാതന്ത്രം വേണ്ടെന്ന് പറയുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് വെള്ളപ്പള്ളി കുറ്റപ്പെടുത്തുന്നു.

<strong>അടിവസ്ത്രത്തിന്‍റെ പേരില് അവാര്‍ഡ് തിരിച്ചെടുക്കുന്ന ആദ്യസര്‍ക്കാര്‍; വിമര്‍ശനവുമായി ജോയ് മാത്യു</strong>അടിവസ്ത്രത്തിന്‍റെ പേരില് അവാര്‍ഡ് തിരിച്ചെടുക്കുന്ന ആദ്യസര്‍ക്കാര്‍; വിമര്‍ശനവുമായി ജോയ് മാത്യു

ഗുരുദേവനെ നിന്ദിച്ചപ്പോഴും സീതയേയും ഹനുമാനെയും മോശമായി ചിത്രീകരിച്ചപ്പോഴും അത് ആവിഷ്കാര സ്വാതന്ത്രമാണെന്നായിരുന്നു രാഷ്ട്രീയക്കാരും സാഹിത്യകാരുമൊക്കെ പറഞ്ഞത്. എന്നാല്‍ ഫ്രാങ്കോ മുളയ്ക്കലിന്‍റെ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ മതത്തെ തൊട്ടുള്ള ആവിഷ്കാരം വേണ്ടെന്ന് മന്ത്രിക്കുപോലും പറയേണ്ടി വന്നു.

sndp

അവിടെ ആവിഷ്കാര സ്വാതന്ത്രം പറയുന്നവര്‍ ഇവിടെ അതിനെതിരായി നിലകൊള്ളുകയാണ്. രണ്ടും പറയുന്നത് ഒരേ വിപ്ലവക്കാര്‍ തന്നെ. നമ്മള്‍ സംഘടിതരോ ശക്തരോ വോട്ട് ബാങ്കോ അല്ലാത്തതാണ് ഈ ഇരട്ടത്താപ്പിന് കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊല്ലത്ത് എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong> ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചക്ക് തയ്യാറാവാതെ മമത, സമരത്തിന് പിന്തുണയുമായി ദേശ വ്യാപകപണിമുടക്ക്</strong> ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചക്ക് തയ്യാറാവാതെ മമത, സമരത്തിന് പിന്തുണയുമായി ദേശ വ്യാപകപണിമുടക്ക്

അതേസമയം, കാര്‍ട്ടൂണിനെ ചൊല്ലിയുള്ള വിവാദത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ഒരേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മത ചിഹ്നങ്ങളെ അമപാനിച്ച കാര്‍ട്ടൂണിന് അവാര്‍ഡ് കൊടുത്തത് ശരിയല്ലെന്ന് നിയമസഭയില്‍ പറഞ്ഞ പ്രതിപക്ഷനേതാവിന്‍റെ നിലപാടിനോട് സാസ്കാരിക മന്ത്രി എകെ ബാലനും യോജിക്കുകയാണുണ്ടായത്. അവാര്‍ഡ് പുനപരിശോധിക്കാന്‍ ലളിതകലാ അക്കാദമിയോട് മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

<strong> തന്നെ തോല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്,ലീഗ് അനുഭാവികള്‍ വിളിക്കുന്നു: എംബി രാജേഷ്</strong> തന്നെ തോല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്,ലീഗ് അനുഭാവികള്‍ വിളിക്കുന്നു: എംബി രാജേഷ്

English summary
vellappally natesan on lalitha kala academy cartoon contraversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X