വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടി, പേര് ഭാരതീയ ധര്‍മജനസേന?
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ഒരു മൂന്നാം മുന്നണി രൂപംകൊള്ളുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വമുന്നേറ്റ യാത്രയുടെ സമാപന ദിവസമായ ശനിയാഴ്ച, പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മുമ്പ് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ കാഴ്ചപ്പാടിനൊപ്പം നില്‍ക്കുന്നവരെ കൂടെക്കൂട്ടുമെന്നും എന്നാല്‍ എല്‍ഡിഎഫുമായും യുഡിഎഫുമായും ചര്‍ച്ചയ്ക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിഎസ് അച്യുതാനന്ദന്‍ അഴിമതിരഹിത പ്രവര്‍ത്തനം തുടങ്ങേണ്ടത് സ്വന്തം വീട്ടില്‍ നിന്നാവണം. വിഎസിന്റെ മക്കളുടെ സാമ്പത്തിക സ്ഥിതി പരിശേധിക്കണമെന്നും വെല്ലാപ്പള്ളി വിമര്‍ശിച്ചു.

പുതിയ പാര്‍ട്ടിയില്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റും ഉണ്ടാകും. നേത്യത്വത്തിലേക്ക് താന്‍ വരുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ഭാരതീയ ധര്‍മജനസേന എന്നതടക്കം മൂന്നുപേരുകള്‍ പരിഗണനയില്‍ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളി നയിക്കുന്ന സമത്വമുന്നേറ്റ യാത്ര ശനിയാഴ്ച ശംഖുമുഖത്ത് അവസാനിക്കും അന്നുതന്നെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവും ഉണ്ടാകും. പാര്‍ട്ടിയുടെ പേരും കൊടിയും ചിഹ്നവും വെള്ളാപ്പള്ളി തന്നെയാകും പ്രഖ്യാപിക്കുക.












Click it and Unblock the Notifications