കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിട്ടിക്കമ്പനിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരെ തെളിവുകള്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സിന്റെ പേരില്‍ എസ്എന്‍ഡിപി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പു നടത്തിയെന്ന വിഎസ് അച്യുതാനന്ദന്റെ ആരോപണത്തിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചിട്ടിക്കമ്പനി 22 കോടിയിലേറെ രൂപയുടെ അനധികൃത പണമിടപാട് നടത്തിയതായുള്ള രേഖകള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു.

70 ശതമാനം ഓഹരികളും വെള്ളാപ്പള്ളി നടേശന്റെ കുടുംബത്തിന്റെ പേരിലുള്ള ബെല്‍ ചിറ്റ്‌സ് എന്ന സ്ഥാപനത്തില്‍ ഓഡിറ്റര്‍ ജിവിആര്‍ അസോസിയേറ്റ്‌സ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് ചൂണ്ടിക്കാട്ടുന്നത്. കമ്പനി 2013-2014 ല്‍ നടത്തിയ 22 കോടി 93 ലക്ഷം രൂപയുടെ ഇടപാടിന് രേഖകളില്ലെന്ന് ഓഡിറ്റിംഗില്‍ കണ്ടെത്തി.

vellappally-natesan

ബെല്‍ ചിറ്റ്‌സ് കമ്പനിയില്‍നിന്നും വിതരണം ചെയ്യപ്പെട്ട 22 കോടി 93 ലക്ഷം രൂപ ആര്‍ക്ക് എപ്പോള്‍ കൊടുത്തു എന്നൊന്നും രേഖകളില്ല. അതേസമയം 31,22,000 രൂപയുടെ ഇടപാടുകള്‍ക്ക് മാത്രമാണ് രേഖകള്‍ ഉള്ളത്. കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ ഫോം 23 എസി എന്ന രേഖയില്‍ ഇക്കാര്യങ്ങളെല്ലാം ജിവിആര്‍ അസോസിയേറ്റ്‌സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബെല്‍ ചിറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ കാര്യത്തിലും ദുരൂഹതയുണ്ട്. എറണാകുളം പനമ്പള്ളി നഗറിലാണ് ബെല്‍ ചിറ്റ്‌സിന് കേരളത്തില്‍ ഉള്ള ഏക ഓഫീസ്. പിന്നെയൊരു ബ്രാഞ്ചുള്ളത് ജമ്മുവിലാണെന്ന് പറയുന്നു. സ്ഥാപനത്തിന്റെ 29.17% ഓഹരി പ്രീതി നടേശന്റെ പേരിലാണ്. മകന്‍ തുഷാറിന്റ ഭാര്യ ആശക്ക് 29.16% ഓഹരി, വെള്ളാപ്പള്ളിക്ക് 11.67% ഓഹരിയും സ്ഥാപനത്തിലുണ്ട്. സ്ഥാപനത്തിന്റെ പ്രമോട്ടറും ഡയറക്ടറുമായ പാല സ്വദേശി തോമസ് ജോസഫിന് 20% ഓഹരിയും മറ്റൊരു അഡീഷണല്‍ ഡയറക്ടറായ കോട്ടയം സ്വദേശി വിജയകുമാറിന് 10%. ഓഹരിയുമാണ് ഉള്ളത്. സ്ഥാപനത്തിന്റെ അഡീഷണല്‍ ഡയറക്ടര്‍മാര്‍ വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടേശനുമാണ്. നേരത്തെ ഗോകുലം ഗോപാലനെ ചിട്ടി നടത്തിപ്പിന്റെ പേരില്‍ പരിഹസിച്ച വെള്ളാപ്പള്ളിയെ പുതിയ വെളിപ്പെടുത്തല്‍ അസ്വസ്ഥനാക്കുമെന്നുറപ്പാണ്.

English summary
vellappally natesan's chits company Bell Chits Private Limited
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X